മൂന്നാം എൽ ഡി എഫ് സർക്കാരിൻ്റെ തുടക്കം നിലമ്പൂരിൽ നിന്ന്: എം വി ഗോവിന്ദൻ

 
Portrait of CPM State Secretary M.V. Govindan.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പി.വി. അൻവർ യു.ഡി.എഫിന് വേണ്ടി എൽ.ഡി.എഫിനെ ഒറ്റുകൊടുക്കുന്നു.
● അൻവറിൻ്റെ നിലപാട് 'നെറികെട്ടത്' എന്ന് ഗോവിന്ദൻ.
● എൽ.ഡി.എഫ് വലിയ കുതിപ്പ് നടത്തും.
● ഒരാഴ്ചയ്ക്കുള്ളിൽ പ്രമുഖ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
● യു.ഡി.എഫ് പ്രതിസന്ധിയിലാണെന്ന് ആരോപണം.
● വർഗീയ കൂട്ടുകെട്ടിനെ എൽ.ഡി.എഫ് പ്രതിരോധിക്കും.

കണ്ണൂർ: (KVARTHA) നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിലെ വിജയം എൽ.ഡി.എഫിൻ്റെ മൂന്നാം ഭരണത്തിലേക്ക് വഴി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Aster mims 04/11/2022

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചരണത്തിനുള്ളൂ എങ്കിലും, എൽഡിഎഫ് താഴെത്തട്ടിലുള്ള പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

പി.വി. അൻവർ യു.ഡി.എഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അദ്ദേഹത്തിൻ്റെ യാത്ര യു.ഡി.എഫിന് വേണ്ടിയാണ്. നെറികെട്ട നിലപാടാണ് അൻവറിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

എൽ.ഡി.എഫ് വലിയ കുതിപ്പ് നടത്തും. അവസരവാദ രാഷ്ട്രീയത്തെ തുറന്ന് കാട്ടും. മൂന്നാം എൽ.ഡി.എഫ് സർക്കാറിലേക്കുള്ള തുടക്കമായിരിക്കും നിലമ്പൂരെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. 

പ്രമുഖ സ്ഥാനാർഥിയായിരിക്കും മത്സരരംഗത്ത്. യു.ഡി.എഫ് വലിയ പ്രതിസന്ധിയിലാണ്. എല്ലാവരും മുഖ്യമന്ത്രിയാകാൻ തയ്യാറായി നിൽക്കുകയാണ്. നിലമ്പൂരിലും വർഗ്ഗീയ കൂട്ടുകെട്ടിന് യു.ഡി.എഫ് ശ്രമിക്കും. അതിനെ എൽ.ഡി.എഫ് പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും എം.വി. ഗോവിന്ദൻ്റെ പ്രസ്താവനകളെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!

Summary: CPM State Secretary M.V. Govindan stated that LDF will win the Nilambur by-election and it will be the start of their third government, while accusing P.V. Anvar of betraying LDF for UDF.

#NilamburByElection #LDF #MVGovindan #KeralaPolitics #PVElection #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia