എൽഡിഎഫ് കൈവിട്ടാൽ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യും: കെ സുധാകരൻ എംപി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സിപിഎമ്മിന് സിപിഐയെ അനുനയിപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് സുധാകരൻ.
● ഇടത് മുന്നണിക്കകത്ത് കലാപമുണ്ടാകാൻ സാധ്യതയുണ്ടെന്നും നിരീക്ഷണം.
● മുന്നണിയിൽ ഐക്യം ഇല്ലെങ്കിൽ ഘടകകക്ഷികൾ വിഘടിച്ചുപോകും.
● കെപിസിസി യോഗങ്ങളിൽ തൃപ്തനാണെന്നും അദ്ദേഹം പ്രതികരിച്ചു.
കണ്ണൂർ: (KVARTHA) പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന സി.പി.ഐയെ എൽഡിഎഫ് കൈവിട്ടാൽ യുഡിഎഫ് സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐയെപ്പോലൊരു ഇടതുപക്ഷ പാർട്ടി ചില കാര്യങ്ങൾ പറയുമ്പോൾ അതിൽ എവിടെയൊക്കെയോ കാര്യമുണ്ടെന്നത് വ്യക്തമാണ്. സി.പി.എമ്മിന് സി.പി.ഐയെ അനുനയിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ടുപോയാൽ ഇടത് പക്ഷത്തിനകത്ത് കലാപമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ സുധാകരൻ പറഞ്ഞു.
മുന്നണിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ചർച്ച ചെയ്യാതെ ഒരു തീരുമാനം എടുക്കുമ്പോൾ ആ തീരുമാനത്തോട് വിയോജിപ്പുള്ള ഘടകകക്ഷികൾ വിഘടിച്ചുപോകും. ഈ അവസ്ഥയിൽ സി.പി.ഐയ്ക്ക് മുന്നണിയിൽ തുടരാൻ സാധിക്കില്ല.
ഭരിക്കുന്ന ഘടകകക്ഷികൾക്കിടയിൽ ഐക്യം വേണം. എന്നാലല്ലേ എല്ലാം നല്ലനിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. മുന്നണിവിട്ട് സി.പി.ഐ വന്നാൽ നമ്മൾ നൂറ് ശതമാനം സ്വീകരിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
കെപിസിസി യോഗങ്ങൾ നടക്കേണ്ടതെല്ലാം നടക്കുന്നുണ്ടെന്ന് സുധാകരൻ പ്രതികരിച്ചു. പുനഃസംഘടനയിൽ വളരെ തൃപ്തനാണ്. 140 സെക്രട്ടറിമാരെയൊക്കെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി വെക്കുമോ? എല്ലാം വെറുതെ പറയുന്നതാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക, ഷെയർ ചെയ്യുക.
Article Summary: K. Sudhakaran welcomes CPI to UDF if they leave LDF over PM Sree scheme issues.
#KSudhakaran #CPILDF #UDFKerala #KeralaPolitics #LDFCrisis #PMShree
