'മുസ്‍ലിംകളെ സംഘടിക്കാൻ അനുവദിക്കാത്ത ഇസ്‍ലാമോഫോബിയ': കെഎസ്‌യു മുദ്രാവാക്യത്തിനെതിരെ പ്രസ്താവന

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുസ്‍ലിംകളെ നിരന്തരം അപരവൽക്കരിക്കുന്ന വംശീയപദ്ധതിയാണ് ഇസ്‍ലാമോഫോബിയ എന്നും പ്രസ്താവന.
● മുസ്‍ലിംകൾക്ക് സംഘടിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് ഇന്ത്യൻ സാഹചര്യത്തിൽ ഇസ്‍ലാമോഫോബിയ പ്രവർത്തിക്കുന്നത്.
● മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ഭരണഘടനാപരമായാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.
● കേരളത്തിൽ നാലിലേറെ പതിറ്റാണ്ടുകളായി മുസ്‍ലിം ലീഗ്-കോൺഗ്രസ് രാഷ്ട്രീയ സഖ്യം നിലവിലുണ്ട്.
കോഴിക്കോട്: (KVARTHA) മുസ്‍ലിം ലീഗിനും എംഎസ്‌എഫിനുമെതിരെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ 'അപകടകരമായ' മുദ്രാവാക്യങ്ങളെയും പ്രസ്താവനകളെയും വിമർശിച്ച് സാംസ്കാരിക പ്രവർത്തകർ രംഗത്ത്.
മുദ്രാവാക്യങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ഇസ്‍ലാമോഫോബിക്കും ആണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖർ സംയുക്ത പ്രസ്താവന പുറത്തിറക്കി. ജെ. ദേവിക, ഡോ. മാളവിക ബിന്നി, ഡോ. ആബിദാ ഫാറൂഖി ഉൾപ്പെടെ മുപ്പതിലേറെപ്പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.

മുസ്‍ലിംകളെ നിരന്തരം അപരവൽക്കരിക്കുന്ന വംശീയപദ്ധതിയാണ് ഇസ്‍ലാമോഫോബിയ എന്നും, മുസ്‍ലിംകളെ പ്രശ്‌നക്കാരായി അവതരിപ്പിച്ചും മനുഷ്യപദവിയിൽ നിന്ന് പുറത്താക്കിയുമാണ് ആഗോളതലത്തിൽ ഇത് പ്രവർത്തിക്കുന്നതെന്നും പ്രസ്താവന പറയുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ, ഇതിനു പുറമെ മുസ്‍ലിംകൾക്ക് സ്വയം സംഘടിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുകൂടിയാണ് ഇസ്‍ലാമോഫോബിയ പ്രവർത്തിക്കുന്നത്.
'മുസ്‍ലിംകൾ സ്വയം സംഘടിക്കുന്നതും രാഷ്ട്രീയവും സാംസ്കാരികവുമായ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതും കുറ്റകൃത്യമാണെന്നതാണ് 1947ന് ശേഷമുള്ള ഇന്ത്യൻ ഇസ്‍ലാമോഫോബിയയുടെ പ്രധാന യുക്തി' എന്ന് സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
സമുദായങ്ങളായി സംഘടിച്ച് സ്വയം ആവിഷ്കരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. സംവരണവും വിവിധ സമുദായങ്ങൾക്കായി സവിശേഷമായി രൂപീകരിക്കപ്പെട്ട വ്യക്തിനിയമങ്ങളും ഇതിൻ്റെ തെളിവാണ്
മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ഭരണഘടനാപരമായും നിയമവിധേയമായുമാണ് ഈ രാജ്യത്ത് പ്രവർത്തിക്കുന്നത്. വിവിധ സമുദായങ്ങൾ സംഘടിക്കുന്നതും അവരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതും രാജ്യത്തെ ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾക്കകത്ത് നിന്നുകൊണ്ടാണെന്നും പ്രസ്താവന അടിവരയിടുന്നു.
മുദ്രാവാക്യം ഭരണഘടനാ വിരുദ്ധം
കേരളത്തിൽ മുസ്‍ലിം ലീഗും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ സഖ്യം നാലിലേറെ പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ട്. ദേശീയതലത്തിൽ മുസ്‍ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ 'ഇൻഡ്യാ മുന്നണി'യിലും അതിൻ്റെ മുൻ രൂപമായ യു.പി.എയിലും രണ്ട് പതിറ്റാണ്ടുകളായി പ്രധാന ഘടകമാണ്.
ഈ പശ്ചാത്തലത്തിൽ, കേരളത്തിലെ ചില കാമ്പസ് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾ മുസ്‍ലിം ലീഗിനും എംഎസ്‌എഫിനുമെതിരെ നടത്തുന്ന പ്രസ്താവനകൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ഇസ്‍ലാമോഫോബിക്കുമാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
ജെ. ദേവിക, ഡോ. മാളവിക ബിന്നി, ഡോ. ആബിദാ ഫാറൂഖി, ഡോ. സിമി കെ. സലീം, മുഹ്സിന അശ്‍റഫ്, ബാബുരാജ് ഭഗവതി, സുദേഷ് എം രഘു, പ്രശാന്ത് ഈഴവൻ, അഡ്വ. അനൂപ് വി.ആർ., ഡോ. ഔസാഫ് അഹ്സൻ, പ്രൊഫ. കെ.എം. സജ്ജാദ് ഇബ്രാഹിം, കെ. എം. അൽത്താഫ് ആലുവ, റഫീക്ക് തിരുവള്ളൂര്, എ മുഹമ്മദ് ഹനീഫ, ഖാദര്‍ പാലാഴി, സലീൽ ചെമ്പയിൽ, അബ്ദുല്‍ ജലീല്‍ എം, അശ്റഫ് തൂണേരി, ഇഖ്ബാല്‍ എറമ്പത്ത്, റഷീദ് കൈപ്പുറം, ഡോ ഫൈസൽ മാരിയാട്, ഷഹദ് ബിൻ അലി, സമദ് പൂക്കാട്, അനീസ് എം., തൻവീർ ഇബ്രാഹിം, സമീല്‍ പി.കെ., ഹിലാല്‍ അഹമ്മദ് സി.സി., മുഹമ്മദ് അലി പി., ഡോ: സി എം സാബിർ നവാസ്, ഡോ. കെ.എം. അൻവർ തൊടുപുഴ, ഡോ. നൗഷാദ് തൂമ്പത്ത്, ഡോ. അയൂബ് റഹ്മാന്‍ എൻ.കെ, സി.കെ. ആശിഖ് വാഫി, സലീം ദേളി, ഡോ. അബ്ദുൽ ഷുക്കൂർ മംഗലം, സി.എം മുഹാദ്, ഹുസ്നി മുബാറക് വാഫി, ഡോ. അബ്ദുൽ റഹീം കളത്തിൽ, എ.പി.മുഹമ്മദ് അഫ്സല്‍ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ച പ്രമുഖർ.
കെ.എസ്.യു മുദ്രാവാക്യത്തിനെതിരായ സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Cultural activists deem KSU slogans against Muslim League as Islamophobic and unconstitutional.
#KSU #MuslimLeague #Islamophobia #Unconstitutional #CulturalActivists #KeralaPolitics