Student Election | കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ കെ എസ് യു നേടിയത് അഭിമാനകരമായ വിജയമെന്ന് അലോഷ്യസ് സേവ്യർ


● 'എസ്.എഫ്.ഐ യുടെ ഏകാധിപത്യം തകർത്ത്, കെ.എസ്.യു ഇത്തവണ ജില്ലയിൽ മികച്ച വിജയം നേടിയെടുത്തു'.
● വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകിയത് കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റിയായിരുന്നു.
കണ്ണൂർ: (KVARTHA) കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനൽ വൻ വിജയം നേടിയതിന്റെ ആഹ്ലാദത്തിൽ, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാർത്ഥികൾക്കായി അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു. കണ്ണൂർ ഡി.സി.സി ഹാളിൽ വച്ച് നടന്ന പരിപാടി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി അധ്യക്ഷത വഹിച്ചു.
‘എസ്.എഫ്.ഐ യുടെ ഏകാധിപത്യം തകർത്ത്, കെ.എസ്.യു ഇത്തവണ ജില്ലയിൽ മികച്ച വിജയം നേടിയെടുത്തു. ഐ.ടി.ഐയിൽ ഉൾപ്പെടെ ജനാധിപത്യം പുനസ്ഥാപിക്കാൻ നടത്തിയ പോരാട്ടം മറ്റ് ഏകാധിപത്യ കേന്ദ്രങ്ങളിലേക്കും വ്യാപിക്കും’ അലോഷ്യസ് സേവ്യർ പറഞ്ഞു. വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകിയത് കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റിയായിരുന്നു.
അമൃത രാമകൃഷ്ണൻ, അബ്ദുൽ റഷീദ് വി.പി, അഭിജിത്ത് സി.ടി, കെഎസ്‌യു ജില്ല പ്രസിഡന്റ് അതുൽ എം.സി, ജവാദ് പുത്തൂർ, കായക്കുൽ രാഹുൽ, ഹരികൃഷ്ണൻ പാളാട്, റാഹിബ് മാടായി, രാഗേഷ് ബാലൻ, അർജുൻ കൊറോം, കാവ്യ ദിവാകരൻ, അമൽ തോമസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
#KSU #KannurUniversity #StudentElections #Victory #Democracy #KSUPanel