Protest | പി പി ദിവ്യയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്ന വാഹനം തടയാൻ ശ്രമിച്ച് കെ എസ് യു പ്രവർത്തകർ 

 
 KSU blocks vehicle carrying PP Divya
 KSU blocks vehicle carrying PP Divya

Photo: Arranged

● തളാപ്പ് റോഡിൽ വാഹനം എത്തിയപ്പോഴാണ് പ്രതിഷേധം ഉണ്ടായത്
● പി പി ദിവ്യയെ ഇരിണാവിൽ നിന്നും കസ്റ്റഡിയിലെടുത്തു
● കണ്ണൂർ എസിപിയുടെ വാഹനവ്യൂഹത്തെയാണ് തടയാൻ ശ്രമിച്ചത്

കണ്ണൂർ: (KVARTHA) പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തു ഇരിണാവിൽ നിന്നും കൊണ്ടുവന്ന കണ്ണൂർ എസിപി ടി കെ രത്നകുമാറിൻ്റെ ഔദ്യോഗിക വാഹനത്തിനെതിരെ കെ.എസ്.യു പ്രതിഷേധം. വാഹനവ്യൂഹം കണ്ണൂർ ഡി.സി.സി ഓഫീസ് സ്ഥിതി ചെയ്യുന്ന തളാപ്പ് റോഡിലെത്തിയപ്പോഴാണ് കൊടികളും മുദ്രാവാക്യങ്ങളുമായി കെ.എസ്.യു പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചത്. 

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസിൻ്റെ നേത്യത്വത്തിലാണ് വാഹനം തടയാൻ ശ്രമിച്ചത്. എന്നാൽ വാഹനവ്യൂഹം നിർത്താതെ കടന്നുപോവുകയായിരുന്നു. ഇതിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.

കണ്ണപുരം പൊലിസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീടിരിക്കുന്ന ഇരിണാവിൻ്റെ അടുത്തു നിന്നാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

#PPDivya #KSU #Kannur #protest #arrest #ADMNaveenBabu #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia