കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ 41-ാം സംസ്ഥാന സമ്മേളനം ജനുവരി 19 മുതൽ കണ്ണൂരിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വനിതാ സമ്മേളന ഉദ്ഘാടനം രമ്യ ഹരിദാസും പൊതുസമ്മേളന ഉദ്ഘാടനം കെ. സുധാകരൻ എം.പിയും നിർവ്വഹിക്കും
● 20-ന് നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
● പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ടി. പത്മനാഭൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
● സമാപന ദിവസമായ 21-ന് പുതിയ കൗൺസിൽ യോഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കണ്ണൂർ: (KVARTHA) കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ (KSSPA) 41-ാം സംസ്ഥാന സമ്മേളനം ജനുവരി 19, 20, 21 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളായി 2110 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
വിളംബര പരിപാടികൾ
ജനുവരി 19 തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന്റെ വിളംബരം അറിയിച്ചുകൊണ്ടുള്ള 350 പേരുടെ മെഗാ തിരുവാതിരയും തെരുവ് നാടകവും ജനുവരി 17 ശനിയാഴ്ച വൈകുന്നേരം നാലിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കും.
സമ്മേളന പരിപാടികൾ: ജനുവരി 19
ജനുവരി 19-ന് രാവിലെ 10 മണിക്ക് നവനീതം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന കൗൺസിൽ കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം പി വേലായുധൻ അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന വനിതാ സമ്മേളനം കെ പി സി സി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ മേയർ പി ഇന്ദിര മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 4.30-ന് പ്രഭാത് ജങ്ഷനിൽ നിന്ന് ആയിരക്കണക്കിന് പെൻഷൻകാർ അണിനിരക്കുന്ന പ്രകടനം സ്റ്റേഡിയം കോർണറിലുള്ള പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും.
ജനുവരി 20
ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ രാവിലെ 10.30-ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സാംസ്‌കാരിക സമ്മേളനം പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7.30-ന് സ്പെയിസ് കണ്ണൂർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
ജനുവരി 21
ബുധനാഴ്ച രാവിലെ നടക്കുന്ന പുതിയ കൗൺസിൽ യോഗം പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എം പി വേലായുധൻ, ജനറൽ സെക്രട്ടറി ആർ രാജൻ കുരുക്കൾ, ട്രഷറർ പി ഗോപാലകൃഷ്‌ണൻ നായർ, വൈസ് പ്രസിഡന്റുമാരായ കെ വി മുരളി, ടി വി ഗംഗാധരൻ, കെ മോഹനൻ എന്നിവർ പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: The 41st State Conference of Kerala State Service Pensioners Association (KSSPA) will be held in Kannur from January 19 to 21 with various cultural and political programs.
#KSSPA #Kannur #KeralaPensioners #StateConference #KCVenugopal #VDSatheesan #KeralaNews
