പുനഃസംഘടനയിൽ പരാതികൾ ഉണ്ടാകാം, പരിഹരിക്കാൻ കോൺഗ്രസിന് കരുത്തുണ്ട്: സണ്ണി ജോസഫ്

 
KPCC President Sunny Joseph addressing the media
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
● ചാണ്ടി ഉമ്മനെയും അബിൻ വർക്കിയെയും പരിഗണിക്കാത്തതിലുള്ള ഓർത്തഡോക്‌സ് സഭയുടെ വിമർശനം ശ്രദ്ധയിൽപെട്ടിട്ടില്ല.
● സഭയുടെ അടിസ്ഥാനത്തിലല്ല കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്.
● പരാതികൾ പരിഹരിക്കാൻ കഴിയുന്ന കരുത്ത് കോൺഗ്രസിനുണ്ട്.

കണ്ണൂർ: (KVARTHA) കെപിസിസി പുനഃസംഘടനയിൽ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ചാണ്ടി ഉമ്മനെയും അബിൻ വർക്കിയെയും പരിഗണിക്കാത്തതിൽ ഓർത്തഡോക്‌സ് സഭയുടെ വിമർശനം ശ്രദ്ധയിൽപെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തിൽ അല്ല കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. 

Aster mims 04/11/2022

പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ട്' സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി പുനഃസംഘടനയിൽ പരാതികൾ ഉണ്ടാകാം. 'പരാതികൾ പരിഹരിക്കാൻ കഴിയുന്ന കരുത്ത് കോൺഗ്രസിനുണ്ട്' സണ്ണി ജോസഫ് പ്രതികരിച്ചു. 

'എന്റെ കൺസെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് എന്റെ കൺസെപ്റ്റ്. കുറേ താൽപര്യങ്ങൾ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് ഞാൻ പറയുന്നില്ല. 

സെക്രട്ടറിമാരുടെ ലിസ്റ്റിൽ ഉൾക്കൊള്ളാൻ കഴിയാത്ത പലരെയും ഉൾക്കൊള്ളിക്കേണ്ടിവരും. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോൺഗ്രസ് എന്നും മുന്നോട്ട് പോയത്' സണ്ണി ജോസഫ് പറഞ്ഞു.

പേരാമ്പ്ര സംഘർഷത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. 'പേരാമ്പ്ര സംഘർഷത്തിൽ പോലീസിന്റെ കൈകൾ കെട്ടാൻ സിപിഎം ശ്രമിക്കുന്നു' എന്നും സണ്ണി ജോസഫ് ആരോപിച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: KPCC President Sunny Joseph admits not everyone is 100% satisfied with the KPCC reorganization.

#KPCCOrganization #SunnyJoseph #CongressKerala #KeralaPolitics #IndianNationalCongress #PerambraConflict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script