Criticism | 'കണ്ടാൽപ്പോലും മുഖത്ത് നോക്കി ചിരിക്കില്ല'; ജനങ്ങളുമായി പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് ബന്ധമില്ലെന്ന് വിമർശിച്ച് കെ സുധാകരൻ


● 'മനസു കൊണ്ട് ഐക്യമില്ലെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല'
● 'ജനങ്ങളുടെ പ്രയാസം മനസിലാക്കി സേവനം എത്തിക്കാൻ കഴിയണം'
● 'സി.യു.സി. സംവിധാനം പാതിവഴിയിൽ നിന്നു പോയി'
കണ്ണൂർ: (KVARTHA) കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ജനങ്ങളോടുള്ള പെരുമാറ്റത്തെ വിമർശിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത്. ജനങ്ങളുമായി കോൺഗ്രസിലെ പ്രാദേശിക നേതാക്കൾക്ക് ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ തുറന്നടിച്ചു. കണ്ണൂർ ഡി.സി.സി ഓഫീസിൽ കണ്ണൂർ ജില്ലയിലെ വാർഡ് കോൺഗ്രസ് പ്രസിഡൻ്റുമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നടന്നു പോകുമ്പോൾ കണ്ടാൽ പോലും ഒന്ന് ചിരിക്കുകയോ മിണ്ടുകയോ ചെയ്യില്ല. മനസു കൊണ്ട് ഐക്യമില്ലെങ്കിൽ പിന്നെയെന്തുണ്ടായിട്ടും കാര്യമില്ല. ജനങ്ങളുടെ പ്രയാസം മനസിലാക്കി അവർക്ക് നമ്മുടെ സേവനം എത്തിക്കാൻ കഴിയണം. ഇതെല്ലാം ലക്ഷ്യമിട്ട് തുടങ്ങിയ സി.യു.സി സംവിധാനം പാതി വഴിയിൽ നിന്നു പോയി', സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് അധ്യക്ഷനായി. കെ.സുധാകരൻ്റെ വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ പങ്കിടാനും മറക്കല്ലേ!
KPCC President Sudhakaran criticizes local Congress leaders for not connecting with the public; comments spark social media discussions.
#Politics #Congress #KeralaNews #Sudhakaran #Leadership #PublicRelations