Leadership Change | കെപിസിസി അദ്ധ്യക്ഷ പദവിയിൽ നിന്നും മാറ്റും മുമ്പേ കെ സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; ഇറക്കിവിട്ടാൽ ഇടയും


● കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നും മാന്യമായുള്ള ഇറക്കി വിടലാണ് സുധാകരൻ ആഗ്രഹിക്കുന്നത്.
● സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഹൈക്കമാൻഡ് കൂടിയാലോചന തുടരുകയാണ്.
● സുധാകരനെ കൂടി ബോധ്യപ്പെടുത്തിയൊരു തീരുമാനമെടുക്കലാണ് എഐസിസി നേരിടുന്ന പ്രധാന വെല്ലുവിളി.
കണ്ണൂർ: (KVARTHA) സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കവെ തന്നെ ഇറക്കിവിടാനുള്ള നീക്കത്തിൽ ഇടഞ്ഞ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തിയിലാണ് കെ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേട്ടമുണ്ടാക്കിയത് സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായ വേളയിലാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നും മാന്യമായുള്ള ഇറക്കി വിടലാണ് സുധാകരൻ ആഗ്രഹിക്കുന്നത്. തൻ്റെ പാതി വഴിയിൽ ഇറക്കിവിടുന്ന സാഹചര്യമുണ്ടായാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മാറ്റണമെന്ന് സുധാകരൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടേക്കും. ഇതിനിടെ സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഹൈക്കമാൻഡ് കൂടിയാലോചന തുടരുകയാണ്. കെ.സുധാകരനെ കൂടി വിശ്വാസത്തിലെടുത്ത് പകരക്കാരനെ സമവായത്തിലൂടെ തീരുമാനിക്കുകയാണ് എഐസിസിക്ക് മുന്നിലെ വെല്ലുവിളി.
കെ സി വേണുഗോപാൽ ഇടപെട്ട് കെപിസിസി അധ്യക്ഷനെ മാറ്റുന്നുവെന്ന പ്രചാരണം ഒഴിവാക്കാനാണ് ദീപാ ദാസ് മുൻഷി നേതാക്കളുമായി ചർച്ചകൾ നടത്തിയത്. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ എന്നീ പേരുകളാണ് പകരം കൂടുതലായും ഉയർന്നത്. സാമുദായിക മാനദണ്ഡങ്ങളും വിവിധ ഗ്രൂപ്പുകളുടെ പിന്തുണയും പരിഗണിച്ചാകും അന്തിമ തീരുമാനം.
തനിക്കെതിരെയുള്ള നേതൃമാറ്റത്തിനുള്ള നീക്കം പാർട്ടിയിൽ തുടങ്ങിയെന്ന് സുധാകരനും മനസിലാക്കുന്നുണ്ട്. പദവികൾ പ്രശ്നമല്ലെന്ന കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിൻ്റെ സന്ദേശമതാണ്. പക്ഷെ സുധാകരനോട് നേരിട്ട് ഒരു നേതാവും ആവശ്യം ഉന്നയിച്ചിട്ടില്ല. സുധാകരനെ കൂടി ബോധ്യപ്പെടുത്തിയൊരു തീരുമാനമെടുക്കലാണ് എഐസിസി നേരിടുന്ന പ്രധാന വെല്ലുവിളി.
മാറ്റമുണ്ടെങ്കിൽ ഏറ്റവും അനുകൂല സമയമിതെന്നാണ് മാറ്റത്തിനാഗ്രഹിക്കുന്നവരുടെ വാദം. പുതിയ പ്രസിഡണ്ടിന് കീഴിൽ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാമെന്നാണ് നിലപാട്. അധ്യക്ഷനൊപ്പം സാമുദായിക സമവാക്യം പാലിച്ച് വർക്കിംഗ് പ്രസിഡണ്ടുമാരിലും മാറ്റത്തിനും സാധ്യതയുണ്ട്. ഇന്ദിരാഭവൻ കേന്ദ്രീകരിച്ച് ഒരു കോർ ടീമും പരിഗണനയിലാണ്.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റിൽ എഴുതുക.
KPCC Chief K. Sudhakaran faces pressure to step down, with high-level discussions about his replacement intensifying within the Congress.
#KPCC #LeadershipChange #CongressKerala #Sudhakaran #KeralaNews #PoliticalDrama