വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുണ്ട്; ജാഥയ്ക്ക് ശേഷം കാര്യങ്ങൾ വിശദീകരിക്കും: കെ കെ രാഗേഷ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രക്തസാക്ഷികളെ അപമാനിക്കുന്ന യൂത്ത് കോൺഗ്രസ് നടപടി അവസാനിപ്പിക്കണം.
● ജില്ലാ ഭരണകൂടവും പോലീസും ഇടപെടണമെന്ന് കെ.കെ രാഗേഷ്.
● വാർത്താ സമ്മേളനം നടന്നത് കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ.
കണ്ണൂർ: (KVARTHA) പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കിയ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളിലൂടെ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും പാർട്ടി മറുപടി പറയുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്ന് നേരത്തെ പറഞ്ഞതാണ്. എൽ.ഡി.എഫിന്റെ വടക്കൻ മേഖലാ ജാഥ കഴിഞ്ഞതിനുശേഷം ഈ കാര്യം വിശദീകരിക്കാൻ മാധ്യമങ്ങളെ കാണും. വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രകാശനം ചെയ്തതിനുശേഷം അതിലുള്ള കാര്യങ്ങൾക്കും വിശദമായ മറുപടി പറയുമെന്നും രാഗേഷ് വ്യക്തമാക്കി.
രക്തസാക്ഷികളെ അപമാനിക്കരുത്
രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിൽ പോസ്റ്ററുകൾ ഉണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കെ.കെ രാഗേഷ് ആരോപിച്ചു. ഇത് തടയാൻ ജില്ലാ ഭരണകൂടവും പോലീസും ഇടപെടണം.
രക്തസാക്ഷികൾ എന്നാൽ ഇടതുപക്ഷത്തിന് മറ്റെന്തിനെക്കാളും വലുതാണ്. അവരെ അപമാനിച്ചാൽ അത് വലിയ പ്രകോപനത്തിനിടയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എൽ.ഡി.എഫ് നേതാക്കളായ എൻ. ചന്ദ്രൻ, സി.പി സന്തോഷ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്
Article Summary: CPM Kannur District Secretary K.K. Ragesh stated that the party will respond to the allegations raised by expelled member V. Kunjikrishnan after the LDF Northern Region Jatha. He also warned against Youth Congress posters insulting martyrs.
#KKRagesh #CPIM #Kannur #VKunjikrishnan #Politics #LDF #KeralaNews
