Protest | 'വാർഷികമെന്ന പേരിൽ കിയാലിൻ്റെ ധൂർത്ത്', കണ്ണൂർ വിമാനത്താവള ഓഹരി ഉടമകൾ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കണ്ണൂർ താണ എംഐഎസ്എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഓഹരി ഉടമകളുടെ യോഗം കിയാലിൻ്റെ വാർഷികാഘോഷത്തെ രൂക്ഷമായി വിമർശിച്ചു.
● ഷെയർ ഉടമകളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന്ന് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനും തീരുമാനിച്ചു.
● ഡിസംബർ ഒമ്പതിന് വിമാനത്താവള പരിസരത്ത് നടക്കുന്ന പ്രതിഷേധത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.
കണ്ണൂർ: (KVARTHA) വിമാനത്താവള ഓഹരി ഉടമകൾ കിയാലിൻ്റെ ധൂർത്തും ക്രമവിരുദ്ധ പ്രവർത്തനങ്ങളും ആരോപിച്ച് രംഗത്ത്. തങ്ങളുടെ ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ ഒമ്പതിന് കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചു.
കണ്ണൂർ താണ എംഐഎസ്എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഓഹരി ഉടമകളുടെ യോഗം കിയാലിൻ്റെ വാർഷികാഘോഷത്തെ രൂക്ഷമായി വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി വാർഷികം ആഘോഷിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി.
ഷെയർ ഉടമകളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന്ന് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനും തീരുമാനിച്ചു. ഡിസംബർ ഒമ്പതിന് വിമാനത്താവള പരിസരത്ത് നടക്കുന്ന പ്രതിഷേധത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.
ചെയർമാൻ അബ്ദുൽ ഖാദർ പനക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ സി.പി. സലിം, കെ.പി. മോഹനൻ, അഡ്വ. ഷാജി കടയപ്രത്, കുഞ്ഞിമൊയ്തീൻ ടി.പി, കെ.പി. മജീദ്, കെ സുധാകരൻ, കെ ചന്ദ്രൻ, അബ്ദുൽ റസാഖ് മാച്ചേരി, സി. എച്ച് അബുബക്കർ, ഖദീജ മട്ടന്നുർ സംസാരിച്ചു. ഓഹരികൾ ഡീമേറ്റ് ചെയ്യുന്നത് സംബന്ധിച്ച് സംശയങ്ങൾക്ക് കണ്ണൂർ സ്റ്റോക്ക് ഹോൾഡേഴ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജർ സഫൽ വിജയൻ മറുപടി നൽകി.
#Kiyal #Protest #KannurAirport #Shareholders #BlackClothes #Allegations
