SWISS-TOWER 24/07/2023

Controversy | പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല കരട് റിപ്പോർട്ട്: കേന്ദ്ര പ്രഖ്യാപനത്തിൽ കേരളത്തിന് മുറുമുറുപ്പ്

 
Controversy
Controversy

Photo Credit: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുൻ വിജ്ഞാപനത്തിലുള്ളതുപോലെ 9993.7 ചതുരശ്ര കിലോമീറ്ററാണ്‌ പരിസ്ഥിതിലോല മേഖലയായി പുതിയതിലും നിലനിർത്തിയിരിക്കുന്നത്‌.
വില്ലേജുകളുടെ എണ്ണം 123 എന്നത്‌ 131 ആയി കൂട്ടിയിട്ടുണ്ട്. 

ഭാമനാവത്ത്  

കണ്ണൂർ: (KVARTHA) പശ്ചിമഘട്ടത്തിലെ 131 വില്ലേജുകൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാനുള്ള കരട്‌ വിജ്ഞാപനം കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പുറത്തിറക്കിയത്‌ ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന നിലപാടുമായി കേരള സർക്കാർ. കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് കരട് പുറത്തിറക്കിയതെന്നാണ് ആരോപണം. 

Aster mims 04/11/2022

Controversy

പരിസ്ഥിതിലോല മേഖല വില്ലേജുകളായി നിജപ്പെടുത്തണമെന്ന ശുപാർശ വിദഗ്‌ധ സമിതിയുടെ പരിഗണനയിലാണുള്ളത്‌. ഇതിനിടെയിൽ കരട് പുറത്തിറക്കിയത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നാണ് സി.പി.എം ആരോപണം. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2022 ജൂലൈ ഏഴിന്‌ ഇറക്കിയ കരട്‌ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ്‌ പുനർവിജ്ഞാപനം ഇറക്കിയത്‌. 

സംസ്ഥാന നിർദേശങ്ങളും ശുപാർശകളും പരിശോധിക്കാൻ മുൻ വനം ഡയറക്ടർ ജനറൽ സഞ്ജയ്‌ കുമാറിനെ നിയോഗിച്ചതായും പറയുന്നു. മുൻ വിജ്ഞാപനത്തിലുള്ളതുപോലെ 9993.7 ചതുരശ്ര കിലോമീറ്ററാണ്‌ പരിസ്ഥിതിലോല മേഖലയായി പുതിയതിലും നിലനിർത്തിയിരിക്കുന്നത്‌.
വില്ലേജുകളുടെ എണ്ണം 123 എന്നത്‌ 131 ആയി കൂട്ടിയിട്ടുണ്ട്. 

ചില വില്ലേജുകൾ വിഭജിച്ച്‌ പുതിയത്‌ രൂപീകരിച്ചിട്ടുണ്ട്. 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്റർ ആയി പരിസ്ഥിതിലോല മേഖല നിജപ്പെടുത്തണമെന്നാണ്‌ കേരളത്തിന്റെ മുൻ ശുപാർശ. ഇക്കാര്യമാണ്‌ വിദഗ്ധ സമിതിയുടെ പരിശോധനയിലുള്ളത്

അന്തിമ വിജ്ഞാപനത്തിന്‌ മുന്നോടിയായി ഹിയറിങ്‌ നടത്തുമ്പോൾ കുടിയേറ്റ കർഷകർ തങ്ങളുടെ വൈഷമ്യം ബോധ്യപ്പെടുത്തും. ഈ ഘട്ടത്തിൽ സമിതിക്കുമുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടാകും. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിവേണം അന്തിമ വിജ്ഞാപനം ഇറക്കാൻ എന്നതാണ്‌ കേരളത്തിന്റെ നിലപാട്‌.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia