Address | 'വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം', ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ; കേന്ദ്രത്തിനും പരോക്ഷ വിമർശനം 

 
The Governor of Kerala delivers a policy speech in the Legislative Assembly.
The Governor of Kerala delivers a policy speech in the Legislative Assembly.

Photo Credit: Youtube/ Sabha TV

● അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ.
● 'സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു'.
● 'കേന്ദ്ര ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി'.

തിരുവനന്തപുരം: (KVARTHA) പതിനഞ്ചാം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു. മലയാളത്തിൽ നമസ്കാരം പറഞ്ഞുകൊണ്ടാണ് ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത്.

അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇന്‍റര്‍നെറ്റ് സാർവത്രികമാക്കിയത് മുതൽ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയാക്കിയതിൽ വരെ കേരളം നേട്ടത്തിന്‍റെ പാതയിലാണ്. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തീവ്രശ്രമം നടത്തുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. 

വികസനപാതയിലേക്കുള്ള കേരളത്തിന്റെ പ്രവൃത്തികൾ ലോകശ്രദ്ധ ആകർഷിക്കുന്നതാണെന്നും നവകേരള നിർമ്മാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് മുൻഗണന നൽകുമെന്നും കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്നും ഗവർണർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയാണ് ഗവർണറുടെ നയപ്രഖ്യാപനം മുന്നോട്ട് പോയത്. സർക്കാരിന്റെ വിവിധ നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുന്നുവെന്നും സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും ഗവർണർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ എടുത്തുപറയേണ്ടതാണെന്നും 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ഗവർണർ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും കേന്ദ്ര ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ടൗൺഷിപ് നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും ഗവർണർ നിയമസഭയിൽ അറിയിച്ചു. കേരളത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്.

#KeralaGovernor #PolicyAddress #KeralaAssembly #Development #Welfare #Wayanad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia