കേരളം വികസനത്തിൻ്റെ പാതയിൽ; 10 വർഷത്തെ നേട്ടങ്ങൾ എടുത്തുപറഞ്ഞ് ഗവർണർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക അവഗണനയെ രൂക്ഷമായി വിമർശിച്ചും ഗവർണർ രാജേന്ദ്ര അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം.
ഗവർണറുടെ പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. കേരളം വികസനത്തിൻ്റെ പാതയിൽ കുതിക്കുകയാണെന്നും വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ തന്നെ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം
കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതുൾപ്പെടെയുള്ള കേന്ദ്ര നടപടികളെ നയപ്രഖ്യാപനത്തിൽ ഗവർണർ നിശിതമായി വിമർശിച്ചു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രം സംസ്ഥാനത്തിൻ്റെ അധികാരങ്ങൾക്ക് മേൽ കൈകടത്തുകയാണ്. ജിഎസ്ടി വിഹിതത്തിലും വായ്പാ വിഹിതത്തിലും വലിയ കുറവ് വരുത്തി. വിവിധ പദ്ധതികളിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
അവസാന പാദത്തിൽ വായ്പാ പരിധി പകുതിയായി കുറയ്ക്കുകയും പൊതുവിപണി വായ്പയിൽ 17,000 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടി സംസ്ഥാനത്തെ സമ്മർദത്തിലാക്കി. ധനകാര്യ കമ്മീഷനിലെ സമ്മർദം ഫെഡറലിസത്തിന് എതിരാണെന്നും കേന്ദ്ര നടപടികൾ ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചെന്നും ഗവർണർ പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വരുത്തിയ ഭേദഗതി തിരിച്ചടിയാണ്. പദ്ധതിയിലെ കേന്ദ്രവിഹിതം 100 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറച്ചു. പഴയ പദ്ധതി തന്നെ തുടരണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
വികസനപാതയിൽ കേരളം
കേന്ദ്രസർക്കാരിൽ നിന്നുള്ള സാമ്പത്തിക ഉപരോധം നിലനിൽക്കുമ്പോഴും കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ മെച്ചപ്പെട്ടതായി ഗവർണർ പറഞ്ഞു. സംസ്ഥാനം തനത് വരുമാനം വർധിപ്പിക്കുകയും ചെലവുകൾ പരിമിതപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന-ക്ഷേമ പദ്ധതികൾ മുടങ്ങാതെ നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചു.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമാകും. ഇതിലൂടെ പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കും. വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ
കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ ക്രമസമാധാന പാലനം മെച്ചപ്പെട്ടതായി ഗവർണർ വിലയിരുത്തി. തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാനും ശിശുമരണ നിരക്ക് കുറയ്ക്കാനും സർക്കാരിന് സാധിച്ചു. ദാരിദ്ര്യ നിർമാർജന പദ്ധതികളിലും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലും മികച്ച നേട്ടം കൈവരിച്ചു.
ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് നവകേരളത്തിൻ്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കാർഷികരംഗത്തെ പ്രാപ്തമാക്കും. വന്യജീവി ശല്യം കൊണ്ടുണ്ടാകുന്ന കൃഷിനാശത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക
Article Summary: Kerala Governor Rajendra Arlekar criticized the Central Government for financial neglect and highlighted the state's achievements over the last 10 years in his policy address at the Assembly.
#KeralaAssembly #Governor #RajendraArlekar #PolicyAddress #CentreStateRelations #KeralaNews #VizhinjamPort
