സ്വാതന്ത്ര്യസമരം തള്ളിപ്പറഞ്ഞവർക്ക് വിഭജന ഭീതിയുടെ ഓർമദിനം: മുഖ്യമന്ത്രി


-
സ്വാതന്ത്ര്യസമരത്തിൽ പങ്കാളിത്തമില്ലാത്തവരുടെ അജണ്ടയാണിതെന്ന് ആക്ഷേപം.
-
മഹാത്മാഗാന്ധിയെ അപഹസിച്ചവരാണ് ഈ ദിനാചരണം നടത്തുന്നത്.
-
സർവകലാശാലകളെ രാഷ്ട്രീയ അജണ്ടയ്ക്ക് ഉപയോഗിക്കുന്നുവെന്ന് ആരോപണം.
(KVARTHA) ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാൻ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓർമപ്പെടുത്തൽ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ട് വയസ്സാകുമ്പോൾ ഓഗസ്റ്റ് 15-നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടേതാണ്.

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്കാണ് സ്വാതന്ത്ര്യദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യസമരകാലത്ത് വൈദേശിക ശക്തികൾക്കെതിരെ പോരാടാൻ താൽപ്പര്യം കാട്ടാതെ 'ആഭ്യന്തര ശത്രുക്കൾ'ക്കെതിരെ പട നയിക്കാൻ ഊർജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന രീതിയിൽ വിഭജനഭീതിയുടെ ഓർമ ദിനമാചരിക്കാൻ ആഹ്വാനം ചെയ്യുന്നത്.
ബ്രിട്ടീഷ് വൈസ്രോയിയെ നേരിൽച്ചെന്ന് പിന്തുണയറിയിക്കുകയും തങ്ങൾ ബ്രിട്ടീഷ് രാജിനെതിരല്ലെന്ന് വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയിൽ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാർ. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചുനിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞുനിന്ന രാഷ്ട്രീയം അതേപടി പിൻപറ്റുന്നവരാണ് ഇപ്പോൾ വിഭജന ഭീതിയെക്കുറിച്ച് സംസാരിക്കുന്നത്.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ 'ഭിന്നിപ്പിച്ചു ഭരിക്കൽ' തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാർ മറന്നുപോവുകയാണ്. ഇന്ത്യാവിഭജന സമയത്ത് കലാപം ആളിപ്പടർന്നപ്പോൾ തീയണയ്ക്കാൻ ശ്രമിച്ച മഹാത്മാഗാന്ധിയെ ഉൾപ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാർ.
ആ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ്ഭവനിൽനിന്ന് പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. ഓഗസ്റ്റ് 14-ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലർ അയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ല.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക, ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കിടുക.
Article Summary: Kerala Governor's circular on 'Partition Horror Day' sparks controversy, raising questions about political agenda.
#KeralaPolitics, #Governor, #Controversy, #PartitionHorrors, #IndiaIndependence, #PoliticalAgenda