വോട്ടു ചേർക്കാൻ ഒക്ടോബർ വരെ അവസരമില്ല; വ്യാജ വാർത്തകളിൽ വീഴരുത്!


● വോട്ടർ പട്ടിക പുതുക്കുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
● തീരുമാനമെടുത്താൽ ഔദ്യോഗികമായി അറിയിക്കും.
● വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്.
● ഔദ്യോഗിക വെബ്സൈറ്റോ സമൂഹമാധ്യമങ്ങളോ ആശ്രയിക്കാൻ നിർദ്ദേശം.
കണ്ണൂർ: (KVARTHA) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ വരെ അവസരമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക 2025 സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതുമായി ബന്ധപ്പെട്ട് കമ്മീഷൻ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.

വോട്ടർ പട്ടിക പുതുക്കാൻ തീരുമാനമെടുക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ചുമുള്ള വിവരങ്ങൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുകളോ സമൂഹമാധ്യമ പേജുകളോ മാത്രം ആശ്രയിക്കുക.
വെബ്സൈറ്റ്: https://sec(dot)kerala(dot)gov(doit)in/
ഫേസ്ബുക്ക്: https://www(dot)facebook(dot)com/keralastateelectioncommission
ഇൻസ്റ്റാഗ്രാം: https://www(dot)instagram(dot)com/sec_kerala_official
ഈ പ്രധാനപ്പെട്ട വിവരം മറ്റുള്ളവരിലേക്കും എത്തിക്കൂ. നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്ത് വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പുലർത്തുക.
Article Summary: Kerala Election Commission debunks fake news on voter list.
#KeralaElections #VoterList #FakeNews #ElectionCommission #KeralaPolitics #LocalBodyElection