സ്കൂളുകളും ആശുപത്രികളും സുരക്ഷിതമാക്കാൻ നടപടി; ബലഹീനമായ കെട്ടിടങ്ങളുടെ വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

 
Kerala Chief Minister Pinarayi Vijayan in a high-level meeting.

Image Credit: Facebook/ Pinarayi Vijayan

ADVERTISEMENT

● കെട്ടിടം പൊളിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ക്രമീകരിക്കണം.
● അൺഎയ്ഡഡ് സ്കൂളുകളിലെ കെട്ടിട സുരക്ഷയും ഉറപ്പാക്കാൻ നിർദേശിച്ചു.
● അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ രേഖപ്പെടുത്താൻ സോഫ്റ്റ്‌വെയർ വികസിപ്പിക്കും.
● വൈദ്യുതി സംവിധാനങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതിയെയും നിയോഗിക്കും.


(KVARTHA) സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ബലഹീനമായ കെട്ടിടങ്ങളുടെ വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തനിവാരണ വകുപ്പിന് നിർദേശം നൽകി. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ കെട്ടിടങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശങ്ങൾ നൽകിയത്.

Aster_MIMS


പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ, അറ്റകുറ്റപ്പണി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ചുള്ള വിവരങ്ങളാണ് നൽകേണ്ടത്. സ്കൂൾ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകളുണ്ടാവാത്ത രീതിയിൽ അവധി ദിവസങ്ങൾക്ക് മുൻഗണന നൽകണം. കെട്ടിടങ്ങൾ പുനർനിർമിക്കുന്നതുവരെ ക്ലാസുകൾ നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പി.ടി.എ., വിദ്യാഭ്യാസ വകുപ്പ് എന്നിവർ ചേർന്ന് പകരം സംവിധാനം കണ്ടെത്തണം. അൺഎയ്ഡഡ് സ്കൂളുകളിലെ കെട്ടിടങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.


അപകടാവസ്ഥയിലുള്ള പൊതു കെട്ടിടങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു സോഫ്റ്റ്‌വെയർ വികസിപ്പിക്കും. കെട്ടിടങ്ങളിലെ വൈദ്യുതി സംവിധാനങ്ങൾ പരിശോധിക്കാൻ ചീഫ് ഇലക്ട്രിക്കൽ ഓഫീസർ, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എഞ്ചിനിയർമാർ എന്നിവരടങ്ങിയ ഒരു പരിശോധനാ സംവിധാനം ഏർപ്പെടുത്തും.


റവന്യൂ മന്ത്രി കെ. രാജൻ, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

സർക്കാർ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.

Article Summary: Kerala CM orders urgent survey of unsafe government buildings within two weeks.

#Kerala, #PinarayiVijayan, #BuildingSafety, #PublicSafety, #KeralaGovernment, #DisasterManagement

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia