Criticism | മുഖ്യമന്ത്രി ആർ എസ് എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് എം കെ മുനീർ


● മലപ്പുറത്തെ തീവ്രവാദ കേന്ദ്രമാക്കാൻ ശ്രമിച്ചത് ആർഎസ്എസ് അജണ്ടയുടെ ഭാഗം.
● ആരോപണം കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗത്തിൽ.
കാസർകോട്: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം കെ മുനീർ. ദ ഹിന്ദു പത്രത്തിന് ഡൽഹിയിൽ വെച്ച് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ തീവ്രവാദ കേന്ദ്രമാക്കാൻ ശ്രമിച്ചത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഈ സംഗമം സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി അഹമ്മദലി, എൻ. എ നെല്ലിക്കുന്ന് എം.എൽ.എ, വി. കെ. പി ഹമീദലി, എ. കെ. എം അഷ്റഫ് എം.എൽ.എ, പി. എം മുനീർ ഹാജി, കെ. ഇ. എ ബക്കർ, എ. എം കടവത്ത്, അഡ്വ. എൻ. എ ഖാലിദ്, എം. അബ്ബാസ്, എ. ബി ശാഫി, കെ. അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി. കെ. സി റൗഫ് ഹാജി, എ. കെ ആരിഫ്, കെ. ബി മുഹമ്മദ് കുഞ്ഞി, കെ. കെ ബദറുദ്ധീൻ, സത്താർ വടക്കുമ്പാട്, അഷ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, സയ്യിദ് താഹ ചേരൂർ, സവാദ് അംഗഡിമൊഗർ, ബീഫാത്തിമ ഇബ്രാഹിം, കെ. പി മുഹമ്മദ് അഷ്റഫ്, ശരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, അൻവർ ചേരങ്കൈ, മുംതാസ് സമീറ, ഷാഹിന സലീം, കാപ്പിൽ മുഹമ്മദ് പാഷ, എ. പി ഉമ്മർ, ഖാദർ ഹാജി ചെങ്കള, രാജു കൃഷ്ണൻ, സി. മുഹമ്മദ് കുഞ്ഞി, ഇ. അബൂബക്കർ ഹാജി, ഇബ്രാഹിം പാലാട്ട് എന്നിവർ സംബന്ധിച്ചു.
#MK_Muneer #RSSAgenda #KeralaPolitics #MuslimLeague #CMCriticism #Kasaragod