SWISS-TOWER 24/07/2023

Resignation | '2 ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും', ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി കേജ്‌രിവാൾ; ഡൽഹിയിൽ നവംബറിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം 

 
Kejriwal to Resign as Delhi CM, Calls for Early Elections
Kejriwal to Resign as Delhi CM, Calls for Early Elections

Photo Credit: X/ AAP

ADVERTISEMENT

●  മദ്യ നയക്കേസിൽ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് പ്രഖ്യാപനം 
●  ബിജെപിയെ രൂക്ഷമായി വിമർശിച്ചു 
●  ഇനി ജനകീയ കോടതിയിൽ പോകും 

ന്യൂഡൽഹി: (KVARTHA) രണ്ട് ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് എഎപി മേധാവി അരവിന്ദ് കേജ്‌രിവാൾ  പ്രഖ്യാപിച്ചു. നിരപരാധിത്വം തെളിഞ്ഞശേഷമേ ഇനി സ്ഥാനത്തേക്ക് തിരികെ എത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയ കേജ്‌രിവാൾ പാർട്ടി അണികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്.

Aster mims 04/11/2022

രണ്ട് ദിവസം കഴിഞ്ഞ് ഞാൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും, ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാൻ ആ കസേരയിൽ ഇരിക്കില്ല. ഡൽഹിയിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയുണ്ട്. നിയമകോടതിയിൽ നിന്ന് എനിക്ക് നീതി ലഭിച്ചു, ഇനി ജനകീയ കോടതിയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഫെബ്രുവരിക്ക് പകരം 2024 നവംബറിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു.

പാർട്ടിയെ തകർത്ത് സർക്കാർ രൂപീകരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. തൻ്റെ മനോവീര്യം തകർക്കാൻ അവർ ആഗ്രഹിച്ചെങ്കിലും പരാജയപ്പെട്ടു. കേജ്രിവാളിനെ ജയിലിലേക്ക് അയച്ച് ഡൽഹിയിൽ സർക്കാർ രൂപീകരിക്കാമെന്ന് അവർ കരുതി. പക്ഷെ അവർക്ക് ഞങ്ങളുടെ പാർട്ടിയെ തകർക്കാൻ കഴിഞ്ഞില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. അറസ്റ്റിലായിട്ടും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതിരുന്നത് ജനാധിപത്യത്തെ രക്ഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

#ArvindKejriwal, #DelhiCM, #AAP, #Resignation, #LiquorPolicy, #BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia