Political Statement | ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് മുമ്പ് വൈദ്യുതി സൗജന്യമായി നല്‍കിയാല്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കെജ്രിവാള്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'ഇരട്ട എഞ്ചിൻ' സർക്കാരുകൾ തകർന്നേക്കും എന്ന പ്രതീക്ഷ.
● 'ജനതാ കി അദാലത്' എന്ന വിഷയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ കെജ്രിവാള്‍ സംസാരിക്കുകയായിരുന്നു
ന്യൂഡല്‍ഹി: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗജന്യ വൈദ്യുതി നല്‍കിയാല്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

ബി.ജെ.പിയുടെ ‘ഇരട്ട എഞ്ചിന്‍’ സർക്കാരുകൾ സമ്പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും, ഹരിയാനയിലും ജമ്മു-കശ്മീരിലും ബി.ജെ.പിയെ പുറത്താക്കുമെന്ന് എക്‌സിറ്റ് പോളുകളുടെ സൂചനകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ജനതാ കി അദാലത്' എന്ന വിഷയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ കെജ്രിവാള്‍ സംസാരിക്കുകയായിരുന്നു അദ്ദേഃഅം.
‘ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി നൽകുന്നതിന് പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു. ഇങ്ങനെ ചെയ്താൽ, ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് താങ്കൾ അറിഞ്ഞിരിക്കണം’ - കെജ്രിവാളിന്റെ പ്രസംഗത്തിലെ പ്രധാന വാചകം ഇതാണ്..
ഹരിയാനയിലും ജമ്മു-കശ്മീരിലും ബി.ജെ.പിയുടെ 'ഇരട്ട എൻജിൻ' സർക്കാരുകൾ ഉടൻ തകർന്നേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നീക്കം ചെയ്യുകയും, ഡല്‍ഹിയിലെ ഹോം ഗാർഡുകളുടെ ശമ്പളം നിർത്തിയതും, ബി.ജെ.പിയുടെ ദരിദ്രവിരുദ്ധമായ നയങ്ങൾക്കുള്ള തെളിവായി കെജ്രിവാളും ചൂണ്ടിക്കാട്ടി
#Kejriwal #FreeElectricity #BJP #Elections #PoliticalChallenge #India