കേന്ദ്ര ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ; കേരളത്തോട് കൊടും ക്രൂരതയെന്ന് കെ സി വേണുഗോപാൽ എം പി

 
K.C. Venugopal MP addressing the media regarding the Union Budget.

Photo Credit: Screenshot from a Facebook video by K.C. Venugopal

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 7 ഹൈസ്പീഡ് റെയിൽ കോറിഡോറുകളിൽ കേരളത്തെ ഒഴിവാക്കി.
● ഇ. ശ്രീധരന്റെ പ്രതീക്ഷകളും അസ്ഥാനത്തായി.
● ധാതുമണൽ ഖനനത്തിൽ കോർപ്പറേറ്റുകളെ സഹായിക്കുമോ എന്ന് ആശങ്ക.
● കേരളത്തിന്റെ ആവാസവ്യവസ്ഥ തകർക്കാൻ അനുവദിക്കില്ല.
● യുവാക്കൾക്കും കർഷകർക്കും ബജറ്റിൽ ഒന്നുമില്ല.
● അവഗണനയ്‌ക്കെതിരെ പാർലമെന്റിൽ ശക്തമായി ശബ്ദമുയർത്തും.

തിരുവനന്തപുരം: (KVARTHA) വലിയ പ്രതീക്ഷകൾ നൽകി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 'മല എലിയെ പ്രസവിച്ചതുപോലെ' നിരാശാജനകമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായി പ്രചരണം നടത്തിയിട്ട് കാതലായ ഒന്നും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Aster mims 04/11/2022

യുവാക്കൾക്ക് വേണ്ടി ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യക്തമായ പദ്ധതികളോ ബജറ്റ് വിഹിതമോ ഇല്ല. കർഷകരുടെ ദീർഘകാല ആവശ്യമായ മിനിമം സപ്പോർട്ട് പ്രൈസ് നിയമപരമാക്കുക എന്നതും അവഗണിച്ചു. 

പഴയ ബജറ്റുകളിൽ പറഞ്ഞ കാര്യങ്ങൾ 'കർത്തവ്യപഥത്തിൽ നിന്നും ഉണ്ടാക്കിയ ബജറ്റ്' എന്നൊക്കെ പറഞ്ഞ് പുതിയ ഡിസൈനിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തെ പൂർണ്ണമായി അവഗണിച്ചു

ഏറ്റവും സങ്കടകരമായ കാര്യം ബജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ചു എന്നതാണ്. 2013-14ൽ യു.പി.എ സർക്കാർ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് 13 വർഷം കഴിഞ്ഞിട്ടും അനുവദിച്ചില്ല. രാജ്യവ്യാപകമായി നിരവധി എയിംസുകൾ പ്രഖ്യാപിച്ചിട്ടും ഇത്തവണയും കേരളത്തിന് നൽകിയില്ല. ആരോഗ്യം, ടൂറിസം, ആയുർവേദം, പരമ്പരാഗത വ്യവസായം തുടങ്ങിയ മേഖലകൾക്കും കേരളത്തിന് മാത്രമായി ഒരു പദ്ധതിയും ഇല്ല.

ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ കാര്യത്തിൽ ഇ. ശ്രീധരൻ വലിയ പ്രതീക്ഷയാണ് നൽകിയിരുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയുമായി ഇതുസംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിലെ ഏഴിടങ്ങളിൽ ഹൈസ്പീഡ് കോറിഡോർ അനുവദിച്ചിട്ടും കേരളത്തെ ഒഴിവാക്കി. ബിജെപി സർക്കാർ കേരളത്തെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ തെളിവാണിതെന്ന് വേണുഗോപാൽ പറഞ്ഞു.

ധാതുമണൽ ഖനനത്തിൽ ആശങ്ക

ധാതുമണൽ പ്രത്യേക കോറിഡോർ പ്രഖ്യാപനത്തിൽ കേരളത്തിന് വലിയ ആശങ്കകളുണ്ട്. ഇപ്പോൾ ധാതുമേഖലയിലേക്ക് സർക്കാരിന്റെ ഇഷ്ടപ്പെട്ട കോർപ്പറേറ്റുകൾ കടന്നുവന്നിട്ടുണ്ട്. കേരളത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് ഖനനം ചെയ്യാനുള്ള അവകാശം പൊതുമേഖലയ്ക്ക് മാത്രമാണ്. 

ധാതുമണൽ ഖനനവുമായി ബന്ധപ്പെട്ട കോറിഡോറിന്റെ വിശദാംശങ്ങൾ വന്നാൽ മാത്രമേ ഇതിന് പിന്നിൽ ചതിക്കുഴികൾ ഉണ്ടോ എന്ന് വ്യക്തമാകൂ. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടാക്കുന്ന രീതിയിൽ, സംസ്ഥാനത്തിന്റെ ആവാസ വ്യവസ്ഥയെ തകർത്ത് സ്വകാര്യ മേഖലയ്ക്ക് മണൽ ഖനനം ചെയ്യാൻ അനുമതി നൽകുന്നതാണോ ഇതെന്നും അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി അധ്യക്ഷന് മറുപടി

ഇതുവരെ നൽകിയ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കാത്തതുകൊണ്ടാണ് കൂടുതൽ പദ്ധതികൾ നൽകാത്തതെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വാദത്തെയും കെ.സി വേണുഗോപാൽ വിമർശിച്ചു. ബിജെപി ഭരിക്കുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ എല്ലാം നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ വീണ്ടും പദ്ധതികൾ വാരിക്കോരി നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. 

തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാത്തതിന്റെ പേരിൽ ഒരു സർക്കാരിനെയും കുറ്റപ്പെടുത്താൻ അവർക്ക് അധികാരമില്ല. ബജറ്റിലെ അവഗണന തിരുത്താൻ ബി.ജെ.പി പ്രസിഡന്റ് അടിയന്തരമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തോടു കാട്ടിയ അവഗണനയ്‌ക്കെതിരേ സംസ്ഥാനത്തിന്റെ ശബ്ദം അതിശക്തമായി പാർലമെന്റിൽ ഉയർത്തുമെന്നും നന്ദി പ്രമേയ ചർച്ചയിലും ബജറ്റ് ചർച്ചയിലും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.

ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്

Article Summary: AICC General Secretary K.C. Venugopal criticized the Union Budget 2026 as disappointing, stating it ignored Kerala's demands for AIIMS and High-Speed Rail. He also expressed concerns over the proposed Rare Earth Corridor and corporate involvement in sand mining.

#KCVenugopal #UnionBudget2026 #KeralaIgnored #AIIMS #HighSpeedRail #Congress #RareEarthMining #Politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia