ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും നാട്ടിൽ മോദിയുടെ വർഗീയത ഏശില്ല; പ്രധാനമന്ത്രി ചരിത്രം പഠിക്കണമെന്ന് കെ സി വേണുഗോപാൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി.
● ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.
● ഒഡിഷയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.
● വൈദികനെ ചാണകം തീറ്റിച്ച സംഭവം മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം.
● തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വ്യക്തിഹത്യ നടത്താൻ ശ്രമമെന്ന് ആരോപണം.
ന്യൂഡൽഹി/തിരുവനന്തപുരം: (KVARTHA) ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാടായ കേരളത്തിൽ വന്ന് വർഗീയത മാത്രം വിളമ്പാൻ ശ്രമിക്കുന്നത് പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി.
ഉത്തർപ്രദേശിലും ബീഹാറിലും പറയുന്ന കാര്യങ്ങൾ ഇവിടെ ആവർത്തിക്കുന്നതിന് മുൻപ് അദ്ദേഹം കേരളത്തിന്റെ ചരിത്രം പഠിക്കാൻ തയ്യാറാകണമെന്നും വേണുഗോപാൽ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ബാബറി മസ്ജിദ് തകർന്ന സമയത്ത് അയ്യപ്പഭക്തർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയ പാരമ്പര്യമാണ് മുസ്ലിം ലീഗിന്റേത്.
അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ തീയണക്കാൻ ഓടിയെത്തിയ പാണക്കാട് തങ്ങളുടെ പാർട്ടിയാണ് മുസ്ലിം ലീഗ്. അവരുടെ ചരിത്രമെങ്കിലും മോദി മനസ്സിലാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് കേരളം കൃത്യമായ മറുപടി നൽകും. മതസൗഹാർദ്ദത്തിന്റെ ഈ മണ്ണിൽ വർഗീയ വിഷം കുത്തിവെക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
വ്യാജ പ്രചരണം: കെ സി വേണുഗോപാൽ ഡിജിപിക്ക് പരാതി നൽകി; 'ലക്ഷ്യം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യക്തിഹത്യ'
തിരുവനന്തപുരം: തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങളാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിലാണ് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തന്നെ വ്യക്തിഹത്യ നടത്താനും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു.
അടിസ്ഥാനരഹിതമായ പ്രചരണം നടത്തിയവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനെ ചാണകം തീറ്റിച്ച സംഭവം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ സി വേണുഗോപാല്‍
ന്യൂഡൽഹി: ഒഡിഷയിൽ ക്രിസ്ത്യൻ വൈദികനെ ബജ്‌റംഗ്ദൾ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്തയച്ചു.
നാൽപ്പതോളം വരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ വൈദികന്റെ വീട് അതിക്രമിച്ചായിരുന്നു ആക്രമണം. വൈദികനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും മുഖത്ത് സിന്ദൂരം പൂശുകയും ചെരുപ്പുമാല അണിയിക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹത്തെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി കെട്ടിയിട്ട് ചാണകം തീറ്റിക്കുകയും അഴുക്കുചാലിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. കൂടാതെ 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചതായും കെ.സി വേണുഗോപാൽ കത്തിൽ വ്യക്തമാക്കി.
ഇത് വെറുമൊരു ആൾക്കൂട്ട ആക്രമണമല്ലെന്നും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണവുമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പൗരന്റെ ആത്മാഭിമാനത്തേയും വിശ്വാസത്തെയും തകർക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. മതന്യൂനപക്ഷങ്ങൾക്കെതിരായ ഇത്തരം കാട്ടുനീതി അംഗീകരിക്കാവുന്നതല്ല.
നിയമവാഴ്ചയും ബഹുസ്വരതയും സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാൽ സർക്കാരിന്റെ നിസംഗത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൈദികന് നേരെ ആക്രമണം നടത്തിയ മുഴുവൻ പ്രതികളെയും പിടികൂടാൻ ആവശ്യമായ നടപടികൾ കേന്ദ്ര ആഭ്യന്തരവകുപ്പും ഒഡിഷ സർക്കാരും അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു
Article Summary: AICC General Secretary KC Venugopal MP criticized PM Modi for his communal remarks in Kerala, highlighting the state's secular history. He also filed a complaint with the DGP against fake social media campaigns targeting him and wrote to the Union Home Minister regarding the assault on a Christian priest in Odisha.
#KCVenugopal #PMModi #KeralaPolitics #MuslimLeague #FakeNews #OdishaCrime #Secularism #Congress
