ആർആർടിഎസ് പദ്ധതി തമാശ; ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രകടനപത്രിക മാത്രം: കെ സി വേണുഗോപാൽ

 
KC Venugopal addressing a press conference at KPCC headquarters.

Photo Credit: Facebook/ K.C. Venugopal

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതികളെയും ബജറ്റ് പ്രഖ്യാപനങ്ങളെയും രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർആർടിഎസ് പദ്ധതി വെറും തമാശ

കേരള സർക്കാർ പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം - കാസർകോട് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി തമാശയാണെന്നും കേന്ദ്രാനുമതി ലഭിക്കുന്നതിന് മുൻപായാണ് ഇത് പ്രഖ്യാപിച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. 

Aster mims 04/11/2022

നേരത്തെ കേന്ദ്ര അനുമതി ലഭിക്കുന്നതിന് മുൻപെ കെ-റെയിൽ പ്രഖ്യാപിച്ചതുപോലെയാണിത്. വികസനം നടത്തുന്നു എന്ന് വെറുതെ പ്രഖ്യാപനം നടത്തിയിട്ട് കാര്യമില്ല. ഇത്തരം പ്രഖ്യാപനങ്ങൾ നടത്തിയാൽ ജനം അതിൽ വീഴുമെന്നത് തെറ്റിദ്ധാരണയാണ്. കൃത്യമായ ഗൃഹപാഠം നടത്തിയിട്ട് വേണം വികസന പദ്ധതികൾ നടപ്പാക്കാൻ. 

ഹൈ സ്പീഡ് റെയിൽവേ വരാൻ പോകുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയെന്നും കേട്ടപ്പോൾ തന്നെ ബജറ്റിൽ പ്രഖ്യാപനം നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. 

ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയിട്ടുള്ളതാണ്. വൻകിട പദ്ധതികളും ക്ഷേമ പദ്ധതികളും ഉണ്ടാകണമെങ്കിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ജനങ്ങളോട് ആത്മാർത്ഥയുള്ള സർക്കാർ കേരളത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് വെറുമൊരു പ്രകടനപത്രിക

ഇടതുമുന്നണിയുടെ പ്രകടനപത്രിക എന്നതിനപ്പുറം ബജറ്റിന് ഒരു പ്രധാന്യവുമില്ല. അഞ്ചു വർഷം മുൻപ് അവർ ഇറക്കിയ പ്രകടനപത്രികയിൽ 2500 രൂപ ക്ഷേമ പെൻഷൻ നൽകുമെന്ന് പറഞ്ഞിരുന്നു. 

അത് നൽകാത്ത അവർ ഇപ്പോൾ ഈ ബജറ്റിലൂടെ മറ്റൊരു പ്രകടനപത്രിക കൂടി പുറത്തിറക്കി എന്നതിനപ്പുറം ഇതിൽ എന്താണ് കാര്യമുള്ളതെന്ന് കെ.സി വേണുഗോപാൽ ചോദിച്ചു. ഇത് വെറും പൊള്ളയായ ബജറ്റാണ്. ബജറ്റിലൂടെ തിരഞ്ഞെടുപ്പിൽ ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുള്ള ഒരു പ്രകടനപത്രിക റിലീസ് ചെയ്യുക മാത്രമാണ് സർക്കാർ ചെയ്തത്.

ശമ്പള പരിഷ്കരണവും പഴയ പ്രഖ്യാപനങ്ങളും

ശമ്പള പരിഷ്കരണം നടപ്പിലാക്കണം എന്ന് സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ അതിന്റെ നടപടിക്രമങ്ങളെങ്കിലും പൂർത്തിയാക്കിയിട്ട് വേണമായിരുന്നു അത് പ്രഖ്യാപിക്കാൻ. അടുത്ത സർക്കാർ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇപ്പോൾ പ്രഖ്യാപിക്കുകയാണ്. 

എം.സി. റോഡ് നാലുവരി പാതയാക്കുമെന്ന് നാലു വർഷം മുൻപും ഇതേപോലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നാലു കൊല്ലം മുൻപ് പ്രഖ്യാപിച്ച അതേ കാര്യം തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും പ്രഖ്യാപിക്കുകയാണ്. ഇത്തരം പ്രഖ്യാപനങ്ങളിൽ ഒരു പുതുമയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം

മോദിക്കെതിരെയും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. ജനങ്ങൾക്ക് നൽകിയ അവകാശങ്ങൾ കേന്ദ്രസർക്കാർ തിരിച്ചെടുക്കുന്നു. തൊഴിലുറപ്പ് പദ്ധതി ജനങ്ങളുടെ അവകാശമാക്കിയത് യു.പി.എ സർക്കാരാണ്. 

വിവരാവകാശം നിയമം പിൻവലിക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ മറ്റൊരു വാദം. ജനങ്ങൾക്ക് വിവരം അറിയാനുള്ള അവകാശം നൽകിയതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം എന്നാണ് ഇക്കണോമിക് സർവേയിൽ പറഞ്ഞിരിക്കുന്നത്. ഇത് അടിസ്ഥാനരഹിതമായ കണ്ടെത്തലാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ശശി തരൂരുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ

സിപിഎമ്മുമായി ചർച്ച നടത്തിയെന്ന തരത്തിൽ ശശി തരൂരുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നത്. ശശി തരൂർ തന്നെ അത് നിഷേധിച്ചിട്ടും മാധ്യമങ്ങൾ നിലപാട് മാറ്റുന്നില്ല. വടക്കേ മലബാറിലെ ചൊല്ലുപോലെ 'കൊല്ലാതെ കൊന്നത് നീയെ ചാപ്പാ, എന്നെ കൊല്ലിച്ചത് നീയെ ചാപ്പാ' എന്നതാണ് മാധ്യമങ്ങളുടെ അവസ്ഥ. 

ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വളരെ സജീവമായി, ശക്തമായി പാർട്ടി നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഉണ്ടാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

കോൺഗ്രസിന്റെ ശൈലി 51 വെട്ടല്ല

എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അവരെ 51 വെട്ടു വെട്ടി കൊന്നു തീർക്കുക എന്നുള്ളതല്ല കോൺഗ്രസ് ശൈലി. എതിരഭിപ്രായങ്ങളെ സ്വീകരിച്ച്, അതിൽ നല്ല കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ഉൾക്കൊണ്ട് മുന്നോട്ടു പോവുക, വിയോജിപ്പുകളെ ഉൾക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് കോൺഗ്രസിന്റെ രീതി. 

അതല്ലാതെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുറന്ന് പറഞ്ഞ വി.കുഞ്ഞികൃഷ്ണനെ സിപിഎം കൈകാര്യം ചെയ്തത് പോലെ കോൺഗ്രസ് ചെയ്യാറില്ല. പാർട്ടി അഭിപ്രായങ്ങളോട് എതിർപ്പുണ്ടെങ്കിൽ അതിന്റെ കാരണം ചോദിച്ച് മനസിലാക്കി പ്രശ്‌നങ്ങൾ പരിഹരിക്കും. ഗത്യന്തരമില്ലാതെ വരുമ്പോൾ മാത്രമാണ് പാർട്ടി ഏതെങ്കിലും അച്ചടക്ക നടപടി എടുക്കാറുള്ളുവെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി

ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: AICC General Secretary KC Venugopal criticizes the Kerala State Budget, calling the RRTS project a joke and dismissing the budget as a mere election manifesto. He also addresses rumors regarding Shashi Tharoor.

#KCVenugopal #KeralaBudget #RRTS #Congress #ShashiTharoor #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia