സഞ്ചാർ സാഥി ആപ്പ് സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നാക്രമണം: പിൻവലിക്കണം; കെസി വേണുഗോപാൽ

 
KC Venugopal addressing media in Delhi.

Photo Credit: Screenshot from a Facebook Video by K.C. Venugopal 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എല്ലാ ഫോണുകളെയും നിരീക്ഷിക്കാനുള്ള നീക്കമാണിതെന്ന് വേണുഗോപാൽ.
● മുൻപ് നടന്ന പെഗാസസ് നിരീക്ഷണത്തിന്റെ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.
● മസാല ബോണ്ട് നോട്ടീസ് തിരഞ്ഞെടുപ്പ് കാലത്തെ തമാശ മാത്രമാണെന്നും പ്രതികരണം.
● ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ബാഹ്യസമ്മർദ്ദം ഉണ്ടെന്ന് ആരോപണം.
● ഗൗരവമായ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് മറ്റുവിവാദങ്ങളെന്ന് വിമർശനം.

ഡൽഹി: (KVARTHA) കേന്ദ്ര ടെലികോം വകുപ്പ് 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധിതമായി ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പൗരന്റെ സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നാക്രമണമാണെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

സുരക്ഷാ കാര്യങ്ങളാണ് പുറമേക്ക് പറയുന്നതെങ്കിലും എല്ലാ ഫോണുകളെയും നിരീക്ഷിക്കാനുള്ള നീക്കമാണിത്. ജനങ്ങളുടെ ഫോണിലെ വിവരങ്ങൾ ബിഗ് ബ്രദറിന് കാണാനും കേൾക്കാനും അവസരം ഒരുക്കുകയാണ് ഈ നടപടിയിലൂടെ സംഭവിക്കുന്നത്. 

മുൻപ് പെഗാസസ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൻ്റെ അനുഭവം നമുക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യത സംരക്ഷിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച തത്വങ്ങൾക്ക് ഘടകവിരുദ്ധമാണ് ഈ ഉത്തരവെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു. പാർലമെൻ്റിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മസാല ബോണ്ട് നോട്ടീസ് ഇഡിയുടെ തമാശ

മസാല ബോണ്ട് വിഷയത്തിൽ മുഖ്യമന്ത്രിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കാരണം കാണിക്കൽ നോട്ടീസ് തിരഞ്ഞെടുപ്പ് കാലത്തെ തമാശ മാത്രമാണെന്നും കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലം ആയതുകൊണ്ടാണ് നോട്ടീസ് ഇപ്പോൾ പുറത്തുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ മകന് നൽകിയ നോട്ടീസ് എത്രകാലമാണ് ഇഡി പൂഴ്ത്തിവെച്ചതെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ ഇഡി മുൻപ് അന്വേഷിച്ച കേസുകളുടെ ഗതി പരിശോധിച്ചാൽ തന്നെ ഇതിലെ കള്ളക്കളി വ്യക്തമാകും. ഗൗരവമായ വിഷയങ്ങളിലേക്ക് കടക്കാതെ കോടതിയുടെ വരാന്തയിൽ പോലും നിൽക്കാത്ത കാരണങ്ങളാണ് മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസിൽ ഇഡി ചുമത്തിയിരിക്കുന്നത്. ഇതിലൂടെ ഈ നോട്ടീസ് ജനങ്ങളെ പറ്റിക്കാനുള്ള നാടകമാണെന്ന് വ്യക്തമായതായും കെസി വേണുഗോപാൽ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള

സ്വർണ്ണം കട്ടതിന്റെ പേരിൽ പാർട്ടി നേതാക്കൾ ജയിലിൽ കിടക്കുന്ന അവസ്ഥ രാജ്യത്ത് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്ന് കെസി വേണുഗോപാൽ ആരാഞ്ഞു. ഇപ്പോൾ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം സമയം നീട്ടിനൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് അവരുടെ മേലുള്ള ബാഹ്യസമ്മർദ്ദം മൂലമാണ്. 

ഈ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കാനും, ഇതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുമാണ് മറ്റുവിവാദങ്ങൾക്ക് പിന്നാലെ സർക്കാരും ചില മാധ്യമങ്ങളും കൂടുന്ന രാഷ്ട്രീയമെന്നും, ഇത് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെസി വേണുഗോപാലിന്റെ പ്രതികരണത്തെക്കുറിച്ചുമുള്ള വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: KC Venugopal slams 'Sanchar Saathi' app as a privacy attack and calls ED's Masala Bond notice an election joke.

#KCVenugopal #SancharSaathi #PrivacyAttack #MasalaBond #KeralaPolitics #ED

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia