Demand | ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രണ്ട് അധിക പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കണമെന്ന് കെ സി വേണുഗോപാൽ എം പി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റെയിൽവേ സ്റ്റേഷന്റെ വികസനം ഈ മേഖലയിലെ ടൂറിസത്തിനും സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ സഹായകരമാകുമെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആലപ്പുഴ: (KVARTHA) റെയിൽവേ സ്റ്റേഷനിൽ രണ്ട് അധിക പ്ലാറ്റ്‌ഫോമുകളും പാത ഇരട്ടിപ്പിക്കലും നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് കെ സി വേണുഗോപാൽ ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചത്.
പ്രത്യേകിച്ച്, വർഷം തോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളി പോലുള്ള പ്രധാന വിനോദസഞ്ചാര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്ന ജില്ലയാണ് ആലപ്പുഴ. കേരളത്തിലെ ഒരു ടൂറിസം ഹബ്ബായി മാറിയ ഈ മേഖലയിൽ, ആലപ്പുഴയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ കൂടുതൽ സൗകര്യങ്ങളോടുകൂടി നോൺ-സബർബൻ ഗ്രൂപ്പ് 1 ആയി ഉയർത്തണമെന്ന് കെ സി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു.

നിലവിൽ ഈ റെയിൽവേ സ്റ്റേഷൻ ഗ്രൂപ്പ് 3 (NSG-3) വിഭാഗത്തിലാണ്, കൂടാതെ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മൂന്ന് പ്ലാറ്റ്‌ഫോമുകൾ മാത്രമാണുള്ളത്. സ്റ്റേഷനിൽ മതിയായ സൗകര്യമില്ലാത്തതിനാൽ, പലപ്പോഴും അടുത്തുള്ള സ്റ്റേഷനുകളായ അമ്പലപ്പുഴ, മാരാരിക്കുളം എന്നിവിടങ്ങളിൽ ട്രെയിനുകൾ പിടിച്ചിടുന്നു.
പ്ലാറ്റ്‌ഫോമുകൾ ലഭ്യമല്ലാത്തതിനാൽ വന്ദേ ഭാരത് എക്‌സ്പ്രസ്സ് വരെ വൈകുന്ന സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷന്റെ വികസനം ഈ മേഖലയിലെ ടൂറിസത്തിനും സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ സഹായകരമാകുമെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.