Minority | കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയായി 

 
Kanthapuram AP Abubacker Musliyar meets Amit Shah in Delhi to discuss minority issues.
Watermark

Facebook/ Dr.Muhammed Abdul Hakkim Al-Kandi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഗൗരവതരമായ നിർദേശങ്ങൾ പങ്കുവെച്ചു
● ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയും ഒപ്പമുണ്ടായിരുന്നു.
● വിവിധ പദ്ധതികൾ ഡൽഹിയിലും ഹരിയാനയിലുമായി ഉദ്ഘാടനം ചെയ്‌തു 

ന്യൂഡൽഹി: (KVARTHA) ഇൻഡ്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയും ഒപ്പമുണ്ടായിരുന്നു. ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്ന് ഹകീം അസ്‌ഹരി ഫേസ്‌ബുക്കിൽ കുറിച്ചു. പ്രധാന ആശങ്കകൾ അറിയിച്ച് ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഗൗരവതരമായ നിർദേശങ്ങൾ പങ്കുവെച്ചതായും അദ്ദേഹം വ്യക്തമാക്കി.  

Aster mims 04/11/2022

മർകസിന്റെ നേതൃത്വത്തിൽ കേരളേതര സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായ പുതിയ റെസിഡൻഷ്യൽ സ്‌കൂളിൻ്റെ ശിലാസ്ഥാപന കർമം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കഴിഞ്ഞ ദിവസം ഹരിയാനയിൽ നിർവഹിച്ചിരുന്നു. ഹരിയാനയിലെ പിന്നോക്കാവസ്ഥയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഒരുക്കുകയാണ് ലക്ഷ്യം.  

കൂടാതെ,  ദേശീയവും അന്തർദേശീയവുമായ വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ സംഭാവനകൾ നൽകിയിരുന്ന പരേതനായ ശാന്തപുരം ശാഹുൽ ഹമീദ് ബാഖവിയുടെ സ്മരണാർത്ഥം നിർമിച്ച ഷാഹുൽ ഹമീദ് ബഖവി റിസർച്ച് സെൻ്റർ ഡൽഹി ലോണിയിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്‌തു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Kanthapuram AP Abubacker Musliyar met Amit Shah in Delhi to discuss issues minority communities face. The meeting addressed concerns and suggestions for minority welfare.


#MinorityIssues, #Kanthapuram, #AmitShah, #India, #MuslimWelfare, #Education

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script