ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ന്യൂനപക്ഷ ക്ഷേമവും വികസനവും ചർച്ചയായി

 
Grand Mufti Kanthapuram A.P. Aboobacker Musliyar presenting a document to PM Narendra Modi.

Photo Credit: Facebook/ Narendra Modi, Sheikh Abubakr Ahmad 

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വഖ്ഫ്, എസ്.ഐ.ആർ എന്നിവയുമായി ബന്ധപ്പെട്ട സമുദായത്തിന്റെ ആശങ്കകൾ അദ്ദേഹം നേരിട്ട് അറിയിച്ചു.
● മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് പുനഃസ്ഥാപിക്കണമെന്നും അലിഗഢ് സർവകലാശാല മലപ്പുറം സെന്റർ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
● പുരാതന മസ്‌ജിദുകളും ഇസ്‌ലാമിക പൈതൃക സ്‌മാരകങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
● അന്താരാഷ്ട്ര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നയതന്ത്ര ഇടപെടലുകളെ ഗ്രാൻഡ് മുഫ്‌തി അഭിനന്ദിച്ചു.

ന്യൂഡൽഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്ത‌ി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ചയിൽ വിവിധ സാമൂഹിക, മാനുഷിക, വിദ്യാഭ്യാസ, വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി.

Aster mims 04/11/2022

ജനകീയ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ

'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടിക്കാഴ്ചയിൽ ഗ്രാൻഡ് മുഫ്‌തിയുടെ വിശുദ്ധ റമളാൻ സന്ദേശവും കൈമാറി. 

kanthapuram ap aboobacker musliyar meets pm modi minority w

എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ചർച്ചയിൽ വിഷയമായി.

ന്യൂനപക്ഷ ക്ഷേമവും ആശങ്കകളും

വഖ്ഫ്, എസ്.ഐ.ആർ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ, പുരാതന മസ്‌ജിദുകളും ഇസ്‌ലാമിക പൈതൃക സ്‌മാരകങ്ങളും സംരക്ഷിക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. 

kanthapuram ap aboobacker musliyar meets pm modi minority w

കൂടാതെ, നിർത്തലാക്കിയ മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഢ് സർവകലാശാല മലപ്പുറം സെൻ്റർ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയും കൂടിക്കാഴ്‌ചയിൽ സംസാരവിഷയമായി.


പരസ്പരമുള്ള അഭിനന്ദനങ്ങൾ

അന്താരാഷ്ട്ര തലത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ ഗ്രാൻഡ് മുഫ്‌തി അഭിനന്ദിച്ചു. ഗ്രാൻഡ് മുഫ്‌തിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ആഗോള തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുംവിധം ഗ്രാൻഡ് മുഫ്‌തി നടത്തുന്ന സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളും അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

kanthapuram ap aboobacker musliyar meets pm modi minority w

ഗ്രാൻഡ് മുഫ്‌തിയെ കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്‌ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്‌ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്‌ചയിൽ സംബന്ധിച്ചു.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Grand Mufti Kanthapuram A.P. Aboobacker Musliyar met PM Narendra Modi in Delhi to discuss minority welfare and education.

#Kanthapuram #NarendraModi #GrandMufti #MinorityWelfare #Waqf #Education #Delhi #KVARTHA

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia