SWISS-TOWER 24/07/2023

Protest | കണ്ണൂരിൽ റോഡ് ഗതാഗതം തടസപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയതിന് അയ്യായിരത്തോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

 
CPM protest at Head Post Office, Kannur, blocking road traffic
CPM protest at Head Post Office, Kannur, blocking road traffic

Image Credit: Arranged

ADVERTISEMENT

● സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി.
● ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് സമരം നടത്തിയത്.
● സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


കണ്ണൂർ: (KVARTHA) 'കേരളമെന്താ ഇന്ത്യയിൽ അല്ലേ'യെന്ന മുദ്രാവാക്യവുമായി നഗരത്തിൽ കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയതിന് സിപിഎം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. 

Aster mims 04/11/2022

കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.

CPM protest at Head Post Office, Kannur, blocking road traffic

റോഡ് ഗതാഗതം തടസപ്പെടുത്തി സി.പി.എം പ്രവർത്തകർ നഗരഹൃദയമായ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ ഉപരോധ സമരം നടത്തുന്നത് നേരത്തെ വിവാദമായിരുന്നു. വ്യാപാരികളിൽ നിന്നും ജനങ്ങളിൽ നിന്നും പരാതി ഇതിനെതിരെ ഉയർന്നിരുന്നു. വഴി തടഞ്ഞതിന് പൊലീസ് നൽകിയ നോട്ടീസ് മടക്കി പോക്കറ്റിൽ ഇട്ടിട്ടുണ്ടെന്ന ഉപരോധ സമരത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ടുള്ള കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസംഗവും വിവാദമായിരുന്നു.

CPM protest at Head Post Office, Kannur, blocking road traffic

കണ്ണൂർ നഗരത്തിൽ റോഡ് ഗതാഗതം തടസപ്പെടുത്തി സി.പി.എം നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധസമരം ഇതോടെ മറ്റൊരു വിവാദത്തിലേക്ക് കൂടി വഴി തുറന്നിരിക്കുകയാണ്. നൂറുകണക്കിന് ബസുകളും ആയിരത്തിലേറെ സ്വകാര്യ വാഹനങ്ങളും തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന
കണ്ണൂർ ഹെഡ്പോസ്റ്റോഫിസിന് മുൻപിലാണ് പതിനായിരങ്ങൾ പങ്കെടുത്ത  ഉപരോധ സമരം ഹൈക്കോടതിയെ വെല്ലുവിളിച്ചു കൊണ്ടു നടത്തിയത്. നാല് വരി റോഡരികിൽ പന്തൽ കെട്ടിയും കസേര നിരത്തിയുമായിരുന്നു സമരം നടത്തിയത്. 

സമരത്തിൽ പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസപ്പെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉപരോധ സമരത്തിൽ പങ്കെടുത്ത് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. യാത്രക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. കോടതി വിചാരിച്ചാൽ സമരം ആവശ്യമില്ല. കേന്ദ്രം കേരളത്തിന്‌ സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ മതി. മാധ്യമങ്ങൾ ജഡ്ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്. ഇങ്ങനെ  ഒന്ന് പറഞ്ഞത് ചാനലുകാർ വാർത്തയാക്കിയതിനെ തുടർന്നാണ്  ജയിലിൽ കഴിയേണ്ടി വന്നത്. ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നു. വഴി തടഞ്ഞതിന് പൊലീസ് നോട്ടീസ് തന്നിട്ടുണ്ട്. അത് മടക്കി പോക്കറ്റിൽ ഇട്ടിട്ടുണ്ടെന്നും എം. വി ജയരാജന്‍ പരിഹസിച്ചിരുന്നു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Over 10,000 CPM workers were charged for blocking roads in a protest at the Head Post Office in Kannur. The protest defied a high court order.

#CPMProtest #KannurNews #RoadBlock #HeadPostOffice #PoliticalProtest #KeralaPolitics

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia