കണ്ണൂരിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്; ഐക്യദാർഢ്യ ധർണ നടത്തി
ADVERTISEMENT
● നഴ്സുമാരുടെ സമരം 57 ദിവസങ്ങൾ പിന്നിട്ടു
● മാനേജ്‌മെൻ്റുകളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ്
● ആവശ്യമായി വന്നാൽ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് മുന്നറിയിപ്പ്
● സമരം ചെയ്യുന്നവർക്ക് ഉച്ചഭക്ഷണവും വിളമ്പിയാണ് നേതാക്കൾ മടങ്ങിയത്
കണ്ണൂർ: (KVARTHA) കണ്ണൂരിലെ ആറ് ആശുപത്രികളിലെ നഴ്സുമാർ മിനിമം വേതനം ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല ധർണയ്ക്ക് പൂർണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തി. സമരം 57 ദിവസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെൻ്റ് പുലർത്തുന്ന കടുത്ത അവഗണനയ്ക്കെതിരെയാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണയും സംഘടിപ്പിച്ചത്.
സമരം ഏറ്റെടുക്കുമെന്ന് മുന്നറിയിപ്പ്
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്സുമാരെ തെരുവിൽ ഇരുത്തി പരീക്ഷിക്കുന്ന മാനേജ്‌മെൻ്റുകളുടെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കം മുതൽ നൽകിയ പിന്തുണ ഇനിയും ശക്തമായി നൽകുമെന്നും, ആവശ്യമായി വന്നാൽ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെ നടത്തി സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
പങ്കെടുത്ത നേതാക്കൾ
സമര സഹായ സമിതി ചെയർമാൻ അഡ്വ. റഷീദ് കാവ്വായി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി പി അബ്‌ദുൽ റഷീദ്, മുഹസിൻ കാതിയോട്, ജില്ലാ ഭാരവാഹികളായ സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, മഹിത മോഹൻ, മിഥുൻ മാറോളി, അബിൻ സാബൂസ്, വിപിൻ ജോസഫ്, സുബീഷ് മരക്കാർക്കണ്ടി, ജീന ഷൈജു, പ്രിൻസ് പി ജോർജ്, എം കെ വരുൺ, നികേത് നാറാത്ത്, രാഹുൽ പുത്തൻപുരയിൽ, നിവിൽ മാനുവൽ, കെഎസ്യു ജില്ലാ നേതാക്കളായ അഷിത്ത് അശോകൻ, എബിൻ പുന്നവേലി എന്നിവർ പ്രസംഗിച്ചു. സമരം ചെയ്യുന്ന നഴ്സുമാർക്ക് ഉച്ചഭക്ഷണവും വിളമ്പിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ മടങ്ങിയത്.
ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The Youth Congress Kannur District Committee organized a solidarity march and dharna to support nurses from six private hospitals in Kannur, who have been on an indefinite strike for 57 days demanding minimum wages.
#KannurNews #NursesStrike #YouthCongress #KeralaNews #LaborRights #KSU #KannurCollectorate #AmmuNews
