വ്യക്തിഹത്യ: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് വക്കീൽ നോട്ടീസ് അയച്ച് മേയർ മുസ്ലിഹ് മഠത്തിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മരക്കാർകണ്ടി ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ആരോപണം.
● ടെൻഡറിൽ പങ്കെടുത്ത കമ്പനിയിൽ നിന്ന് കമ്മീഷൻ വാങ്ങിയെന്ന് കെ കെ രാഗേഷ് ആരോപിച്ചിരുന്നു.
● ആരോപണങ്ങൾ നുണയാണെന്നും കഴമ്പില്ലാത്തതാണെന്നും മേയർ മുസ്ലിഹ് മഠത്തിൽ.
● സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതിനെതിരെയാണ് നിയമനടപടി.
● പരാമർശം പരസ്യമായി പിൻവലിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ നിയമനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്.
കണ്ണൂർ: (KVARTHA) നിരന്തരമായി നടത്തുന്ന വ്യക്തിഹത്യക്കെതിരെ സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ.
മരക്കാർകണ്ടി ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചതിൽ പങ്കെടുത്ത കമ്പനിയിൽ നിന്നും കമ്മീഷൻ തുക വാങ്ങി എന്നടക്കം നുണ പ്രചരിപ്പിച്ച് സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതിനെതിരെയാണ് മേയർ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.
യാതൊരുവിധ കഴമ്പുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ സി പി എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മനഃപൂർവ്വം പ്രവർത്തിക്കുകയാണെന്ന് മേയർ ആരോപിച്ചു. പരാമർശം പരസ്യമായി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം കൂടുതൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മേയർ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kannur Mayor Muslih Madathil sent a legal notice to CPM District Secretary K K Ragesh over character assassination.
#Kannur #Mayor #CPMKerala #LegalNotice #PoliticsKerala #CharacterAssassination
