കണ്ണൂർ കോർപ്പറേഷൻ വികസനത്തിന് സർക്കാർ തടയിടുന്നു: മേയർ മുസ്ലിഹ് മഠത്തിൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പുതിയ ഉദ്യോഗസ്ഥർക്ക് സ്ഥലപരിശോധനയും എസ്റ്റിമേറ്റും വീണ്ടും തയ്യാറാക്കേണ്ടിവരും.
● തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിൻ്റെ 'ഇരുട്ടടി'യെന്ന് മേയർ.
● നിലവിലെ ഭരണസമിതിക്ക് കേവലം ഒരു മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്.
● പദ്ധതി ഭേദഗതിക്ക് കൗൺസിൽ അംഗീകാരം നൽകി.
● ഗുണഭോക്തൃ പദ്ധതികൾക്കുള്ള ലിസ്റ്റിനും കൗൺസിൽ അംഗീകാരം നൽകി.
കണ്ണൂർ: (KVARTHA) കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ സർക്കാർ തന്നെ മുൻകൈയെടുക്കുന്നതായി മേയർ മുസ്ലിഹ് മഠത്തിൽ ആരോപിച്ചു. തിങ്കളാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കണ്ണൂർ കോർപ്പറേഷനിൽ വാർഷിക പദ്ധതിയിൽ പെടുത്തി നിരവധി റോഡുകളുടെ പ്രവൃത്തികൾ നടത്താനുണ്ട്. കാലവർഷം കാരണം പല പ്രവൃത്തികളും ഇതുവരെ ആരംഭിച്ചിട്ടില്ല.

മഴ മാറി പ്രവൃത്തികൾ ആരംഭിക്കാൻ ഇരിക്കെയാണ് ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനിയറെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെയും സ്ഥലം മാറ്റിയത്. പുതിയ ഉദ്യോഗസ്ഥർ ചുമതലയേൽക്കുമ്പോൾ വീണ്ടും സ്ഥലപരിശോധനയും എസ്റ്റിമേറ്റുമെല്ലാം തയ്യാറാക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്,’ മേയർ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും നിലവിലെ ഭരണസമിതിക്ക് കേവലം ഒരു മാസം മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈയവസരത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ‘ഇരുട്ടടി’ ഉണ്ടായത്.
കോർപ്പറേഷന്റെ പദ്ധതി ഭേദഗതിക്ക് കൗൺസിൽ അംഗീകാരം നൽകി. വിവിധ ഗുണഭോക്തൃ പദ്ധതികൾക്കുള്ള ലിസ്റ്റിനും കൗൺസിൽ അംഗീകാരം നൽകി. യോഗത്തിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ രാഗേഷ്, എം.പി രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ടി.ഒ മോഹനൻ, കെ പി അബ്ദുൽ റസാഖ്, ടി.രവീന്ദ്രൻ, കെ പ്രദീപൻ, വി.കെ ഷൈജു തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂർ കോർപ്പറേഷൻ വിഷയത്തിൽ സർക്കാരിനെതിരെയുള്ള മേയറുടെ ആരോപണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Kannur Mayor alleges government obstruction by transferring engineers, stalling development work before elections.
#KannurCorporation #LocalPolitics #KeralaGovernment #DevelopmentWork #MayoralAllegation #MuslihMadathil