കണ്ണൂരിൽ ഗാന്ധി സ്തൂപം നിർമ്മിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് സിപിഎം എതിർപ്പ്; നിർമ്മിക്കുമെന്ന് വിഡി സതീശൻ

 
VD Satheesan, Opposition Leader Kerala.
VD Satheesan, Opposition Leader Kerala.

Photo Credit: Facebook/ V D Satheesan

● യൂത്ത് കോൺഗ്രസ് നേതാവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തി.
● സിപിഎം കൊലപാതകവും ഗുണ്ടായിസവും നടത്തുന്നുവെന്ന് വി.ഡി. സതീശൻ.
● ഗാന്ധി സ്തൂപം നിർമ്മിക്കുമെന്ന് വി.ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.
● പാർട്ടി ഗ്രാമങ്ങളിലേക്ക് കോൺഗ്രസ് കടന്നു ചെല്ലുമെന്നും വി.ഡി. സതീശൻ.

കണ്ണൂർ: (KVARTHA) സംഘ്പരിവാർ നേതാക്കളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് ഭീഷണിപ്പെടുത്തി. ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാൾക്കെതിരെ പോലീസ് കേസെടുക്കണം.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സനീഷിന്റെ പേരെടുത്തുപറഞ്ഞാണ് സി.പി.എം നേതാവായ ഈ ക്രിമിനൽ ഭീഷണി മുഴക്കിയത്. സനീഷിന്റെ വീടിനു മുന്നിലോ അടുക്കളയിലോ ഗാന്ധി സ്തൂപം നിർമ്മിച്ചാൽ തകർക്കുമെന്നാണ് ഇയാളുടെ ഭീഷണി. 

ഇതേ ഭാഷ തന്നെയാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടേതും. കൊലപാതകവും ഗുണ്ടായിസവും ക്വട്ടേഷൻ പ്രവർത്തനങ്ങളുമൊക്കെയാണ് സി.പി.എം എന്ന പാർട്ടിയുടെ പൊതുപരിപാടിയെന്ന് ഈ നേതാക്കൾ വ്യക്തമാക്കുന്നു. 

മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിർമ്മിക്കുമെന്നു തന്നെയാണ് സി.പി.എം ക്രിമിനൽ സംഘങ്ങളോട് പറയാനുള്ളത്. ആരൊക്കെ ഏതൊക്കെ രീതിയിൽ ഭീഷണിപ്പെടുത്തിയാലും നിങ്ങൾ പാർട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേക്കെല്ലാം കോൺഗ്രസ് കടന്നുവരുമെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.

സിപിഎം നേതാക്കളുടെ ഈ ഭീഷണിയെക്കുറിച്ചും വി.ഡി. സതീശന്റെ പ്രസ്താവനയെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: The CPM opposes the Congress's move to build a Gandhi statue in Kannur. VD Satheesan alleges that CPM leaders are insulting Gandhi and demands police action against a CPM leader who threatened to destroy the statue. Satheesan vows to proceed with the construction.

#Kannur, #GandhiStatue, #CPM, #Congress, #VDSatheesan, #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia