Obituary | കണ്ണൂർ ഡിസിസി അംഗം എം. രാമചന്ദ്രൻ നിര്യാതനായി
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കണ്ണൂർ: (KVARTHA) ഡി.സി.സി. കണ്ണൂർ അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. രാമചന്ദ്രൻ അന്തരിച്ചു. അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം സ്ഥാപക സെക്രട്ടറി, പ്രിയദർശിനി വിവേഴ്സ് സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ശശികല ടീച്ചർ (ചെമ്പിലോട് യു.പി. സ്കൂൾ).
മക്കൾ: സിജാന്ത് ആർ.സി. (വിപ്രോ, എറണാകുളം), സിതാര ആർ.സി. (അഞ്ചരക്കണ്ടി ക്ഷീരോല്പാദക സഹകരണ സംഘം).
മരുമക്കൾ: പാർവതി (ആയുർവേദ ഡോക്ടർ, കോഴിക്കോട്), വേദപ്രകാശ് (എച്ച്.ഐ., പെരളശ്ശേരി).
സഹോദരങ്ങൾ: എം. സരസൻ (റിട്ട. ആർമി, എൽ.ഐ.സി. ഏജന്റ്, കണ്ണൂർ), എം. പ്രകാശൻ, പ്രമീള (ചൊവ്വ), അജിത (ശ്രീനിവാസ്, എൽ.ഐ.സി. ഏജന്റ്), രാഹുൽ സന്തോഷ് (കുവൈത്ത്), പരേതനായ രവീന്ദ്രൻ (റിട്ട. എസ്.ഐ.).
പരേതനായ എൻ.വി. കുഞ്ഞിരാമനും മൂർക്കോത്ത് യശോദ ദമ്പതികളുടെ മകനാണ് എം. രാമചന്ദ്രൻ.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.