മലപ്പട്ടത്തെ ഗാന്ധി സ്തൂപം തകർക്കൽ: കണ്ണൂരിൽ സിപിഎം - കോൺഗ്രസ് സംഘർഷം വ്യാപകം

 
Scene of political clash in Kannur.
Scene of political clash in Kannur.

Photo: Arranged

● രാഹുൽ മാങ്കൂട്ടം എം.എൽ.എയുടെ യാത്രയിൽ പങ്കെടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
● പാനൂരിലും പിലാത്തറയിലും യൂത്ത് കോൺഗ്രസ് കൊടികൾ നശിപ്പിച്ചു.
● മലപ്പട്ടത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു.
● ധീരജിനെ കൊന്ന കത്തി കടലിൽ എറിഞ്ഞിട്ടില്ലെന്ന മുദ്രാവാക്യം സ്ഥിതി വഷളാക്കി.
● കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിലാണ്.

കണ്ണൂർ: (KVARTHA) ജില്ലയിലെ മലപ്പട്ടത്ത് കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി സ്തൂപം തകർത്തതിനെ തുടർന്ന് സി.പി.എം - കോൺഗ്രസ് സംഘർഷം വ്യാപകമാകുന്നു. മലപ്പട്ടത്തെ സംഭവത്തിന് പിന്നാലെ തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിൻ്റെ വീട് ആക്രമിക്കപ്പെട്ടു. തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഇർഷാദിൻ്റെ തൃച്ഛംബരത്തെ വീടാണ് ഏഴംഗ സംഘം അടിച്ചു തകർത്തത്. 

വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ ബൈക്കുകളിലെത്തിയ സംഘം കമ്പിപ്പാരയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് വീടിൻ്റെ മുൻവശത്തെ ജനൽചില്ലുകൾ തകർക്കുകയും, മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർക്കുകയും സ്കൂട്ടറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. വാതിൽ തുറന്ന ഇർഷാദിൻ്റെ പിതാവിനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്.

Photo: Arranged

കഴിഞ്ഞ ദിവസം മലപ്പട്ടത്ത് രാഹുൽ മാങ്കൂട്ടം എം.എൽ.എയുടെ അതിജീവന യാത്രാ പരിപാടിയിൽ പങ്കെടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ഇർഷാദ് ആരോപിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അടക്കമുള്ള നേതാക്കൾ ഇർഷാദിൻ്റെ വീട് സന്ദർശിച്ചു. തളിപ്പറമ്പ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പട്ടം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് തുടക്കമിട്ടത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടം നയിച്ച അതിജീവന യാത്രയ്ക്കിടെ കല്ലേറും കുപ്പിയേറുമുണ്ടായി. സി.പി.എം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ ജനൽ ചില്ലുകളും തകർന്നു. ഇരു പാർട്ടികളിലെയും 57 പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 

പാനൂരിലും പിലാത്തറയിലും യൂത്ത് കോൺഗ്രസ് കൊടികൾ നശിപ്പിക്കുകയും മലപ്പട്ടത്തെ പരിപാടി കഴിഞ്ഞുപോവുകയായിരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ധീരജിനെ കൊന്ന കത്തി കടലിൽ എറിഞ്ഞിട്ടില്ലെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ മുദ്രാവാക്യം സ്ഥിതി കൂടുതൽ വഷളാക്കി. 

ഇതിനുശേഷം സി.പി.എം നടത്തിയ വിശദീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി ഗോപിനാഥും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി. കോൺഗ്രസ് രണ്ടാമത് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് കാവലുണ്ടായിരിക്കെ അതും തകർക്കപ്പെട്ടു. നിലവിൽ കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിലാണ്.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Widespread CPM-Congress clashes erupted in Kannur following the vandalism of a Gandhi statue erected by Congress in Malappattam. A Congress leader's house was attacked in Thaliparamba. Police have registered cases against 57 workers from both parties.

#KannurClashes, #PoliticalViolence, #GandhiStatue, #CPMViolence, #CongressAttack, #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia