കണ്ണൂർ കോർപറേഷനിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി; ധൈര്യമുണ്ടെങ്കിൽ തന്റെ ആരോപണത്തിനെതിരെ മേയർ നിയമനടപടി സ്വീകരിക്കട്ടെയെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

 
CPM leader KK Ragesh at a press conference on Kannur Corporation corruption.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സകല മാനദണ്ഡങ്ങളും ലംഘിച്ചാണ് 140 കോടിയുടെ പദ്ധതിക്ക് ടെൻഡർ നൽകിയതെന്ന് രാഗേഷ്.
● മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ മേയർ മുസ്ലിഹ് മഠത്തിലിനെ, 'ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ' എന്ന് വെല്ലുവിളിച്ചു.
● സാധാരണഗതിയിൽ മൂന്നോ നാലോ മാസം വേണ്ട സർവേയും റിപ്പോർട്ട് പഠനവും 11 ദിവസം കൊണ്ട് പൂർത്തിയാക്കി.
● 40 കോടിയുടെ ടെൻഡർ ഒറ്റവരിയിൽ 140 കോടിയാക്കി മാറ്റിയത് കോടികൾ കീശയിലാക്കാനെന്ന് ആരോപണം.

കണ്ണൂർ: (KVARTHA) കോർപറേഷൻ മേയർക്കെതിരെയുള്ള അഴിമതിയാരോപണം സി പി എം ആവർത്തിച്ചു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കണ്ണൂർ കോർപ്പറേഷൻ മേയർ നടത്തിയതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Aster mims 04/11/2022

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മരക്കാർ കണ്ടിയിലെ കടൽവെള്ള ശുദ്ധീകരണ പ്ലാന്റ് നിർമാണ ടെൻഡറിന് കോർപ്പറേഷൻ മേയർ അനുമതി നൽകിയത് സകല മാനദണ്ഡങ്ങളും ലംഘിച്ചാണ് എന്ന് തെളിയിക്കുന്ന രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഈ അഴിമതിയെക്കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ മേയർ മുസ്ലിഹ് മഠത്തിലിനെ താൻ വീണ്ടും വെല്ലുവിളിക്കുകയാണ്. 'ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കട്ടെ' എന്നും രാഗേഷ് പറഞ്ഞു.

സർവേ, ടെക്നിക്കൽ റിപ്പോർട്ട് പഠനം നടക്കാൻ സാധാരണഗതിയിൽ മൂന്നോ നാലോ മാസം വേണം. എന്നാൽ, 11 ദിവസം കൊണ്ടാണ് 140 കോടിയുടെ പദ്ധതിക്ക് ടെൻഡർ രേഖ നൽകിയത്. 

പ്രത്യേക രീതിയിലുള്ള എലിമിനേഷൻ റൗണ്ട് തയ്യാറാക്കി തട്ടിപ്പ് നടത്തി. ടെൻഡർ പ്രക്രിയയിലൂടെ കോടികളുടെ അഴിമതി നടത്താൻ ആദ്യമേ നിശ്ചയിച്ച ഒരാൾക്കാണ് ടെൻഡർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതി അനുവദിച്ച്, സംസ്ഥാന ഹൈപവർ കമ്മിറ്റിയുടെ അനുമതിക്ക് കാത്തുനിൽക്കുകയാണെന്ന് പറയുന്ന മേയർ, അതിന് മുൻപേ പദ്ധതി നടപ്പിലാക്കാൻ രേഖാമൂലം അനുമതി നൽകി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. 

സൂപ്രണ്ടിങ് എൻജിനീയറാണ് ഇതിനായി അനുമതി കൊടുത്തിരിക്കുന്നത്. 'ആരു പറഞ്ഞിട്ടാണ് ടെൻഡർ കൊടുത്തതെന്ന് സൂപ്രണ്ടിങ് എൻജിനീയർ വ്യക്തമാക്കട്ടെ. ഇനി ഈ കാര്യത്തിൽ മേയർ കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ അടുത്ത എപ്പിസോഡ് തുടങ്ങാം' കെ കെ രാഗേഷ് പറഞ്ഞു.

തെലങ്കാനയിലെ കോയ ആൻഡ് കമ്പനി, അയ്യപ്പ ഇൻഫ്രാ പ്രോജക്ട് എന്നിങ്ങനെ രണ്ട് കമ്പനികൾ ചേർന്ന് നൽകിയ ടെൻഡറിനാണ് അനുമതി നൽകിയത്. ഇവർ ഇതുമായി കോടതിയിൽ പോയാൽ കോടതി ഇവർക്ക് അനുകൂലമായി വിധിക്കാനാണ് സാധ്യത. 

തനിക്ക് താൽപര്യമുള്ളയാൾക്ക് പദ്ധതിയുടെ കരാർ നൽകുന്നതിന് ആസൂത്രിതമായ നീക്കമാണ് നടന്നത്. പദ്ധതിയുടെ വിവരങ്ങൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ അറിഞ്ഞത്. അവർ ആ യോഗത്തിൽത്തന്നെ പദ്ധതിയുടെ നടത്തിപ്പിനെ എതിർത്തതാണ്. 

അടിമുടി ക്രമക്കേടുകൾ നടത്താനുള്ള ടെൻഡറാണ് മേയർ തട്ടിക്കൂട്ടിയത്. 40 കോടിയുടെ ടെൻഡർ ഒറ്റവരിയിൽ 140 കോടിയാക്കി മാറ്റി. ഇതിലൂടെ കോടികൾ കീശയിലാക്കാനാണ് ശ്രമിച്ചത്.

കോഴിക്കോട് പദ്ധതി ഏറ്റെടുത്ത കമ്പനിക്കാണ് ടെൻഡർ നൽകിയത്. എന്നാൽ, അവർ പദ്ധതി ഏറ്റെടുത്തതേയുള്ളൂ. ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നാണ് താൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതെന്നും കെ കെ രാഗേഷ് പറഞ്ഞു. 

ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതി നിർത്തിവെച്ചിരിക്കുകയാണ്. വിജിലൻസിനും ചിലർ പരാതി നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ വിജിലൻസ് അന്വേഷണം ആരംഭിക്കും. 

ചേലോറ ട്രഞ്ചിങ് നവീകരണത്തിന്റെ ഭാഗമായി മുൻ മേയർ നടത്തിയ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. അതിനെക്കാൾ വലിയ അഴിമതിയാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു.

കാലാകാലങ്ങളായി കോർപറേഷൻ ഭരണം അഴിമതി നടത്താനുള്ള വേദിയാക്കി യു ഡി എഫ് മാറ്റിയിരിക്കുകയാണ്. പൊതുമുതൽ കൊള്ളയടിക്കലാണ് നടന്നുവരുന്നത്. എന്നാൽ അടുത്ത കോർപ്പറേഷൻ ഭരണം വേറെയായിരിക്കും.

 140 കോടിയുടെ പദ്ധതി അതുപോലെ നടപ്പാക്കാൻ നമുക്ക് കഴിയുമെന്നും കെ കെ രാഗേഷ് പറഞ്ഞു. 'ഈ കാര്യത്തിൽ ഇനി മേയർ പ്രതികരിച്ചശേഷം ഇതിനെക്കുറിച്ച് ഞാൻ ബാക്കി പറയാം. 40 കോടി പിന്നീട് 140 കോടിയെന്ന് എഴുതിവെച്ചത് എന്തിനാണെന്ന് വ്യക്തമാണ്. 

ക്ലറിക്കൽ മിസ്റ്റേക്ക് എന്നാണ് മേയർ പറഞ്ഞത്. ഇത് ശരിയല്ല. തേങ്ങ കട്ടിട്ട് അതു തിരികെ തരാമെന്ന് പറയുന്നത് പോലെയാണ്. മോഷണമെന്തായാലും മോഷണം തന്നെയാണ്'. 

ഇനി ഒരു നിമിഷം മേയർ സ്ഥാനത്തിരിക്കാൻ മുസ്ലിഹ് മഠത്തിൽ അർഹനല്ലെന്നും കെ കെ രാഗേഷ് കൂട്ടിച്ചേർത്തു. എം പ്രകാശനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക! 

Article Summary: CPM's KK Ragesh alleges major corruption in Kannur Corporation's 140 crore water plant tender.

#KannurCorporation #KaleshRagesh #CorruptionAllegation #UDF #CPIM #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script