Controversy | കണ്ണൂർ കലക്ടർ സിപിഎം നിയന്ത്രിത സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ; പ്രതിഷേധവുമായി കോൺഗ്രസ്


● മോര്‍ണിംഗ് വോക്ക് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തതാണ് വിവാദമായിരിക്കുന്നത്
● അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
● ഡി.സി.സി പ്രസിഡന്റ് കലക്ടറുടെ നടപടിക്കെതിരെ വിമർശനം ഉന്നയിച്ചു.
കണ്ണൂർ: (KVARTHA) ജില്ല കലക്ടർ അരുൺ കെ വിജയൻ സിപിഎം നിയന്ത്രിത സംഘടനയുടെ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തത് വിവാദത്തിൽ. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തതാണ് വിവാദമായിരിക്കുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള എകെജി പഠന ഗവേഷണ കേന്ദ്രം, പാട്യം ഗോപാലന്‍ ഗവേഷണ കേന്ദ്രം എന്നിവയുടെ ബാനറില്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ ഭാഗമായാണ് മോണിംഗ് വാക്ക് സംഘടിപ്പിച്ചത്. തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നു ഫണ്ട് തട്ടിയെടുക്കാനുള്ള സിപിഎം പരിപാടിക്ക് ജില്ലാ കലക്ടര്‍ കൂട്ടുനില്‍ക്കുന്നതായി കണ്ണൂർ ഡിസിസി പ്രസിഡൻ്റ്.മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.
സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണെന്നും എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയനായ കലക്ടര്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണെന്നും മാർട്ടിൻ ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റായി പങ്കുവയ്ക്കൂ
Kannur Collector Arun K Vijayan's participation in a CPM-controlled event sparks controversy. Congress alleges political bias and constitutional violations.
#Kannur #KeralaPolitics #CPM #Congress #PoliticalControversy #BreakingNews