SWISS-TOWER 24/07/2023

കലോത്സവ കോൽക്കളി: 'ഫ്രീ ഫലസ്തീൻ' ടീ ഷർട്ട് തടഞ്ഞത് വിവാദമായി; സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്‌മെന്റിനെതിരെ എസ്എഫ്ഐ പ്രതിഷേധം

 
 Student protest against 'Free Palestine' T-shirt ban.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എസ്.എഫ്.ഐയുടെ പ്രതിഷേധം സി.പി.എം. അനുകൂല അധ്യാപക സംഘടനയിൽ വിയോജിപ്പുണ്ടാക്കി.
● കോൽക്കളി പോലുള്ള കലകൾ പരമ്പരാഗത വേഷത്തിൽ അവതരിപ്പിക്കണമെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
● സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

കണ്ണൂർ: (KVARTHA) ജില്ലയിലെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ 'ഫ്രീ ഫലസ്തീൻ' എന്നെഴുതിയ ടീ ഷർട്ട് ധരിച്ചുകൊണ്ട് വിദ്യാർത്ഥികൾ കോൽക്കളി അവതരിപ്പിക്കുന്നത് അധ്യാപകർ തടഞ്ഞത് വിവാദമാകുന്നു. 

മത്സരം ആരംഭിക്കുന്നതിനു മുൻപ് അണിയറയിൽ വിദ്യാർത്ഥികളെത്തിയപ്പോഴാണ് അധ്യാപകർ നടപടി സ്വീകരിച്ചത്. സ്കൂൾ കലോത്സവ മാന്വലിന് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.

Aster mims 04/11/2022

വിദ്യാർത്ഥികൾക്ക് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു, എം.എസ്.എഫ് സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അധ്യാപകരുടെ ഈ നടപടി ജനാധിപത്യവിരുദ്ധമാണ് എന്ന് എസ്.എഫ്.ഐ അഞ്ചരക്കണ്ടി ഏരിയാ ഭാരവാഹികൾ ആരോപിച്ചു. 

സി.പി.എം നിയന്ത്രിക്കുന്ന സ്കൂൾ മാനേജ്‌മെന്റിനെതിരെയാണ് അവരുടെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇത് സി.പി.എം അനുകൂല അധ്യാപക സംഘടനയിൽ വിയോജിപ്പുണ്ടാക്കിയിട്ടുണ്ട്. സംഭവം സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കി.

എന്നാൽ, സ്കൂൾ കലോത്സവ മാന്വലിന് വിരുദ്ധമായതുകൊണ്ടാണ് കോൽക്കളി തടഞ്ഞതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. കോൽക്കളി പോലുള്ള കലകൾ പരമ്പരാഗതമായ വേഷം ധരിച്ചു വേണം അവതരിപ്പിക്കാൻ. 

ഒരു ടീം ഫലസ്തീൻ ടീ ഷർട്ടും മറ്റു ടീമുകൾ ചെ ഗുവേരയുടെയും ഭാരതാംബയുടെയും ടീ ഷർട്ടുകൾ ധരിച്ച് അവതരിപ്പിക്കാൻ അനുവദിക്കാൻ കഴിയില്ല. നാടകത്തിൽ രാഷ്ട്രീയം പറയാമെങ്കിലും തിരുവാതിര ചുവപ്പ് സാരി ധരിച്ച് അവതരിപ്പിക്കാൻ അനുവദിക്കാൻ കഴിയില്ലെന്നാണ് സ്കൂൾ മാനേജ്‌മെന്റിനെ അനുകൂലിക്കുന്നവരുടെ വാദമുഖങ്ങൾ. 

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴും മുഖ്യധാരാ പാർട്ടികളും അധ്യാപക സംഘടനകളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ചെയ്യുക. ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക. 

Article Summary: Controversy over 'Free Palestine' T-shirt in Kalotsavam Kolkali in Kannur, Kerala.

#Kalotsavam #FreePalestine #Kolkali #Kannur #SFI #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script