‘രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത തെറ്റിനെ പിന്തുണച്ചിട്ടില്ല’; കെ സുധാകരൻ എം പി

 
K. Sudhakaran M.P. speaking to media in Kannur.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'രാഹുലിനെതിരെയുള്ള നടപടി നടന്നോട്ടെ, ശിക്ഷ വാങ്ങിക്കോട്ടെ'.
● 'രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞതിനൊന്നും മറുപടി പറയാനില്ല'.
● 'വായക്ക് തോന്നിയത് കോതക്ക് പാട്ട്' പറയുന്നയാളാണ് ഉണ്ണിത്താനെന്ന് പരിഹാസം.
● 'നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും' എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കണ്ണൂർ: (KVARTHA) യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

രാഹുൽ തെറ്റ് ചെയ്തിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റാണെന്നും മഹാ തെറ്റാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. വ്യക്തിപരമായി രാഹുലിനോട് താൽപ്പര്യമില്ല. തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. രാഷ്ട്രീയഭാവി അവസാനിപ്പിക്കരുതെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും കെ സുധാകരൻ പ്രതികരിച്ചു.

Aster mims 04/11/2022

‘രാഹുലിനെതിരെയുള്ള നടപടി നടന്നോട്ടെ. എന്തെങ്കിലും ശിക്ഷക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷ വാങ്ങിക്കോട്ടെ. അതിൽ തർക്കമൊന്നുമില്ല. നമ്മളായിട്ട് ജനവിധി എഴുതണ്ട. അത്രയേ താൻ പറഞ്ഞിട്ടുള്ളൂ,’ കെ സുധാകരൻ പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞതിനൊന്നും മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നയാളാണ് ഉണ്ണിത്താൻ. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോർഡ് ആണെന്നും’ കെ സുധാകരൻ പരിഹസിച്ചു.

രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ് പാർട്ടിയിൽ നിന്നും പിന്തുണച്ചവർ മാറി ചിന്തിക്കണമെന്ന് വെള്ളിയാഴ്ച രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. ‘നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. കെ സുധാകരൻ ഓരോ കാലത്തും ഓരോ കാര്യങ്ങൾ മാറ്റി പറയുകയാണ്. അതുകൊണ്ടാണ് കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. 

കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുൽ ശ്രമിച്ചതെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താൻ എം പി പ്രതികരിച്ചത്.

സുധാകരൻ്റെ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കമൻ്റ് ചെയ്യുക.

Article Summary: K. Sudhakaran denies supporting Rahul Mankuttathil's mistake, asks for action, and mocks Rajmohan Unnithan.

#KSudhakaran #RahulMankuttathil #RajmohanUnnithan #CongressKerala #KeralaPolitics #KPC

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia