SWISS-TOWER 24/07/2023

Criticized | ഇനിയെന്താണ് തിരുത്താന്‍ ബാക്കിയുളളത്? മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ സുധാകരന്‍ 
 

 
K Sudhakaran Criticized CM Pinarayi Vijayan, Kannur, News, K Sudhakaran, Criticized, CM Pinarayi Vijayan, Politics, Lok Sabha Election, Kerala News
K Sudhakaran Criticized CM Pinarayi Vijayan, Kannur, News, K Sudhakaran, Criticized, CM Pinarayi Vijayan, Politics, Lok Sabha Election, Kerala News


ADVERTISEMENT

എന്ത്‌ നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്


ഒരു ചൂട്ടുപോലും കയ്യിലില്ലാത്തയാളാണ് മുഖ്യമന്ത്രി


മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ നോ കമന്റ്‌സ് എന്നുപറഞ്ഞ് തോല്‍വിയെ കുറിച്ചൊന്നും പറയാതെ പോവുന്നു
 

കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിക്കും സര്‍കാരിനുമെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.  ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റിട്ട് എന്ത് തിരുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. 

Aster mims 04/11/2022

ഇനിയെന്താണ് മുഖ്യമന്ത്രിക്കും പാര്‍ടിക്കും തിരുത്താന്‍ ബാക്കിയുളളത്. എല്ലാം കയ്യില്‍ നിന്നുപോയല്ലോ,  എന്തു നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഒരു ചൂട്ടുപോലും കയ്യിലില്ലാത്തയാളാണ് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ നോ കമന്റ്‌സ് എന്നുപറഞ്ഞ് തോല്‍വിയെ കുറിച്ചൊന്നും പറയാതെ പോവുകയാണ് മുഖ്യമന്ത്രി. എന്തൊരു നാണം കെട്ട തോല്‍വിയാണ് അവര്‍ക്കുണ്ടായത്. ഞങ്ങളെ വിമര്‍ശിക്കാന്‍ പിണറായി വിജയന്‍ നൂറുവട്ടം ജനിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം അന്വേഷിക്കുമെന്നും  സുധാകരന്‍ അറിയിച്ചു. കെ മുരളീധരന്‍ പാര്‍ടിയുടെ എല്ലാമെല്ലാമാണ്. ഒറ്റക്കെട്ടായി പാര്‍ടി മുരളീധരന് ഒപ്പം നില്‍ക്കും. കെ മുരളീധരന്‍ കരുണാകരന്റെ മകനാണ്, എന്തുവിലകൊടുത്തും അദ്ദേഹത്തെ പാര്‍ടിയില്‍ നിലനിര്‍ത്തും. 

അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട ആള്‍ അല്ലെന്നും സുധാകരന്‍ പറഞ്ഞു. തൃശൂരിലെ പാര്‍ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. മുരളീധരനുമായി ഇക്കാര്യത്തില്‍  ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ  അടുത്ത ദിവസം തന്നെ നേരിട്ടുകാണുമെന്നും സുധാകരന്‍ അറിയിച്ചു. മുരളിയുടെ പരാതി നേരിട്ട് കേട്ടാലെ ആരെക്കുറിച്ച് എന്ത് അന്വേഷിക്കണമെന്ന് മനസിലാവുകയുളളൂ. തിരുത്താന്‍ കഴിയുന്നതാണെങ്കില്‍ ഇക്കാര്യത്തില്‍ പാര്‍ടി തിരുത്തി തന്നെ മുന്‍പോട്ടുപോകും. 

തൃശൂരിലെ തോല്‍വി പാര്‍ടി പരിശോധിക്കും. ഇക്കാര്യത്തില്‍ തൃശൂര്‍ ഡിസിസിയോട് വിശദീകരണം തേടും. കെ മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമുളളതാണെന്നാണ് വിലയിരുത്തല്‍. ഇതിനെ കുറിച്ച്  എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia