ഹൈക്കമാൻഡ് യോഗം ബഹിഷ്കരിച്ച് സുധാകരൻ കണ്ണൂരിൽ; മലപ്പട്ടത്ത് പരിപാടിയിൽ പങ്കെടുക്കും


● കെ.സി. വേണുഗോപാലിന്റെ പ്രസംഗമാണ് കാരണം.
● രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന യാത്രയുടെ സമാപനം.
● സി.പി.എം അതിക്രമത്തിനെതിരെ പ്രതിഷേധം.
● ഗാന്ധി സ്തൂപം നശിപ്പിച്ചതിനെതിരെ പ്രതിഷേധം.
നവോദിത്ത് ബാബു
കണ്ണൂർ (KVARTHA): കെപിസിസി പുനഃസംഘടനയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനും ഭാവി കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി ഹൈക്കമാൻഡ് വിളിച്ചു ചേർത്ത കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാതെ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി കണ്ണൂരിലെത്തി.
ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം ട്രെയിൻ മാർഗം കണ്ണൂരിൽ എത്തിയത്. അദ്ദേഹത്തെ കൂടാതെ കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ തുടങ്ങിയ നേതാക്കളും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തില്ല.
പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന ഭാരവാഹികളുടെയും പാർട്ടി ഉന്നത നേതാക്കളുടെയും വിപുലമായ യോഗമാണ് എഐസിസി വിളിച്ചു ചേർത്തത്. എന്നാൽ കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ യോഗം ബഹിഷ്കരിച്ചത് പാർട്ടിക്കുള്ളിൽ കല്ലുകടിയായി.
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ പ്രസംഗമാണ് സുധാകരനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ‘പാർട്ടിക്ക് വലുതല്ല ഒരു നേതാവും’ എന്ന കെ.സി. വേണുഗോപാലിന്റെ പ്രസംഗം കെ. സുധാകരനെ ലക്ഷ്യമിട്ടുള്ളതാണെന്ന് സുധാകര അനുകൂലികൾ ആരോപിച്ചിരുന്നു.
കണ്ണൂരിലെത്തിയ കെ. സുധാകരൻ മെയ് 14-ന് വൈകിട്ട് അഞ്ചിന് മലപ്പട്ടം സെന്ററിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന ജനാധിപത്യ-അതിജീവന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സി.പി.എം. അതിക്രമത്തിനെതിരെയും മലപ്പട്ടത്ത് കോൺഗ്രസ് സ്ഥാപിച്ച മഹാത്മഗാന്ധി സ്തൂപം നശിപ്പിച്ചതിനെതിരെയുമാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കെ. സുധാകരന്റെ ഈ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കോൺഗ്രസ്സിലെ ഈ പ്രശ്നങ്ങൾ പാർട്ടിയെ എങ്ങനെ ബാധിക്കും? ഷെയർ ചെയ്യുക.
Summary: K. Sudhakaran boycotted the KPCC reorganization meeting and arrived in Kannur. He will attend the Youth Congress program in Malappattam. Other leaders also boycotted the meeting.
#KSudhakaran, #Congress, #Kannur, #KPCC, #YouthCongress, #KeralaPolitics.