'ബ്ല ബ്ല' സംസാരിക്കുന്ന ഗോവിന്ദൻ മാഷിന് മറുപടിയില്ല; ശബരിമല സ്വർണക്കൊള്ളയ്ക്ക് 'പിണറായി ടച്ച്': സുധാകരന്റെ പരിഹാസം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹൈക്കോടതിയുടെ മേൽനോട്ടം ഉള്ളതുകൊണ്ടാണ് അന്വേഷണം പത്മകുമാറിൽ എത്തിയത്.
● കേസിൽ കൂടുതൽ പേർ പിന്നിലുണ്ടെന്നും അത് ഉടൻ പുറത്തുവരുമെന്നും സുധാകരൻ വ്യക്തമാക്കി.
● എം വി ഗോവിന്ദൻ മാസ്റ്റർക്ക് ഈ കാര്യത്തിൽ മറുപടിയില്ലെന്നും സുധാകരൻ ആരോപിച്ചു.
● സിപിഎമ്മിന്റെ അജണ്ടയാണ് അഴിമതിയെന്നും അദ്ദേഹം വിമർശിച്ചു.
● പിണറായി സർക്കാരിൽ അഴിമതിയില്ലാത്ത എന്ത് കാര്യമാണ് ഉള്ളതെന്നും സുധാകരൻ ചോദിച്ചു.
കണ്ണൂർ: (KVARTHA) ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ 'ടച്ച്' ഉണ്ടെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സുധാകരൻ എംപി ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പേർ പിന്നിലുണ്ട്. അതും ഉടൻ പുറത്തുവരും. ഹൈകോടതിയുടെ മേൽനോട്ടം ഉള്ളതുകൊണ്ടാണ് അന്വേഷണം പത്മകുമാറിൽ എത്തിയത്. ഈ കൊള്ളയ്ക്ക് പ്രേരിപ്പിച്ചത് പിണറായി വിജയന്റെ ബന്ധവും ഉറപ്പുമാണ് കെ സുധാകരൻ എംപി പറഞ്ഞു.
ഈ കാര്യത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർക്ക് മറുപടിയില്ല. 'ബ്ല ബ്ല' സംസാരിക്കുന്ന ആളാണ് ഗോവിന്ദൻ മാഷ്. അഴിമതി സിപിഎമ്മിന്റെ അജണ്ടയാണ്. അഴിമതിയില്ലാത്ത എന്ത് കാര്യമാണ് പിണറായി സർക്കാരിനുള്ളതെന്നും കെ സുധാകരൻ എംപി ചോദിച്ചു.
ഈ ആരോപണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. വാർത്ത കൂടുതൽ പേരിലേക്ക് എത്താൻ ഷെയർ ചെയ്യുക.
Article Summary: K. Sudhakaran MP alleges CM Pinarayi Vijayan's involvement in Sabarimala gold smuggling and criticizes CPM.
#KSudhakaran #PinarayiVijayan #SabarimalaGoldSmuggling #KeralaPolitics #CPM #Congress
