K Muralidharan | ബിജെപിയുടെ വിജയം വേദനിപ്പിച്ചു; പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് കെ മുരളീധരന്‍ 
 

 
K Muralidharan says that he is staying away from the public arena, Thiruvananthapuram, News, K Muralidharan, Lok Sabha Election, Result, LDF, Kerala
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബൂതുതല തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായി


കോണ്‍ഗ്രസ് കമിറ്റികളില്‍ പങ്കെടുക്കില്ല, പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കും

തൃശൂര്‍: (KVARTHA)) ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി വിജയിച്ചത് വേദനിപ്പിച്ചുവെന്ന് പറഞ്ഞ മുരളീധരന്‍ എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ വിഷമം ഉണ്ടാവുമായിരുന്നില്ലെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Aster mims 04/11/2022

ബൂതുതല തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായെന്ന് പറഞ്ഞ മുരളീധരന്‍ വടകരയില്‍ നിന്നാല്‍ ജയിക്കുമായിരുന്നുവെന്നും തൃശൂരില്‍ രാശി ശരിയല്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് കമിറ്റികളില്‍ പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. തല്‍കാലം പാര്‍ടി പ്രവര്‍ത്തനത്തിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോടുകളില്‍ വിള്ളലുണ്ടായി. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ മുഴുവന്‍ വോടുകളും ക്രൈസ്തവ വോടുകളും സമാഹരിക്കാന്‍ ബിജെപിക്ക് സാധിച്ചു. ചില മണ്ഡലങ്ങളില്‍ മുസ്ലിം വോടുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. 

തൃശൂരില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമാണ്. ആറ്റിങ്ങലില്‍ വലിയ വ്യത്യാസമില്ലാതെ ബിജെപി എല്‍ഡിഎഫിന് അടുത്തെത്തി. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റം ഉണ്ടാക്കി. ഒ രാജഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് മുന്നണികള്‍ക്കൊപ്പം ബിജെപിയുടെ സാന്നിധ്യമുണ്ടായെന്നും ഇത് ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script