മുഖ്യമന്ത്രി വി ഡി സതീശന് 'മലക്കംമറിച്ചിലിനുള്ള അവാർഡ്' നൽകണമെന്ന് ജോൺ ബ്രിട്ടാസ്; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം
ADVERTISEMENT
● എൽഡിഎഫ് സർക്കാരിനേക്കാൾ വലിയ ധൂർത്താണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് ആരോപണം
● സ്വന്തം പാർട്ടിയിലെ വിമർശനങ്ങൾ മറികടന്ന് സംഘപരിവാർ അനുകൂലികൾക്ക് നിയമനം നൽകുന്നു
● ഇതെല്ലാം എൽഡിഎഫ് സർക്കാരിന്റെ സമയത്തായിരുന്നെങ്കിൽ വലിയ കോലാഹലങ്ങൾ ഉണ്ടാകുമായിരുന്നു
ന്യൂഡൽഹി: (KVARTHA) ന്യൂസ്മേക്കർ അവാർഡ് പോലെ മലക്കംമറിച്ചിലിനുള്ള ഒരു അവാർഡ് മുഖ്യമന്ത്രി വി ഡി സതീശന് നൽകണമെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം അദ്ദേഹം ഓരോന്നായി വിഴുങ്ങുകയാണെന്നും ലോകത്തിലെ ഒരു സർക്കാരും ഇത്ര ദ്രുതഗതിയിൽ മലക്കംമറിഞ്ഞിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതും ചുരുങ്ങിയ കാലയളവിനുള്ളിലാണ് സംഭവിച്ചതെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവൺമെന്റ് പ്ലീഡർ നിയമനത്തിലും ധൂർത്ത്
എൽഡിഎഫ് സർക്കാർ എന്തെങ്കിലും ചെയ്താൽ ധൂർത്ത് എന്ന് ആവർത്തിച്ച് ആക്ഷേപിച്ചിരുന്ന മുൻ പ്രതിപക്ഷ നേതാവ് ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം മാത്രം കണക്കിലെടുത്താൽ, എൽഡിഎഫ് സർക്കാരിൻ്റെ കാലത്തേതിനേക്കാൾ വലിയ ധൂർത്താണ് ഇപ്പോൾ യുഡിഎഫ് സർക്കാർ നടത്തുന്നത്. ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം അതിലൊന്നുമാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാർ അനുകൂലികൾക്ക് നിയമനം
ധൂർത്ത് മാത്രമല്ല, സ്വന്തം പാർട്ടിയിലെ പ്രവർത്തകരുടെയും മുന്നണിയിലെ കൂട്ടാളികളുടെയും വിമർശനങ്ങൾ മറികടന്ന് സംഘപരിവാർ അനുകൂലികൾക്ക് വരെ നിയമനം നൽകുകയാണ്. ഇതെങ്ങാനും എൽഡിഎഫ് സർക്കാരിൻ്റെ സമയത്താണ് നടന്നിരുന്നതെങ്കിൽ ഇവിടെ എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടായേനെ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ ഇപ്പോൾ ചോദ്യങ്ങൾ പോലുമില്ലെന്നും ജോൺ ബ്രിട്ടാസ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ന്യൂസ്‌മേക്കർ അവാർഡ് പോലെ 'മലക്കംമറിച്ചിലിനുള്ള' ഒരു അവാർഡ് മുഖ്യമന്ത്രി വി.ഡി. സതീശന് നൽകണം. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം അദ്ദേഹം ഓരോന്നായി വിഴുങ്ങുകയാണ്. ലോകത്തിലെ ഒരു സർക്കാരും ഇത്ര ദ്രുതഗതിയിൽ മലക്കംമറിഞ്ഞിട്ടുണ്ടാകില്ല. അതും ചുരുങ്ങിയ കാലയളവിനുള്ളിലാണ് സംഭവിച്ചതെന്ന കാര്യം ഓർക്കണം.
എൽ.ഡി.എഫ്. സർക്കാർ എന്തെങ്കിലും ചെയ്താൽ 'ധൂർത്ത്, ധൂർത്ത്' എന്ന് ആവർത്തിച്ച് ആക്ഷേപിച്ചിരുന്ന മുൻ പ്രതിപക്ഷ നേതാവ് ഇപ്പോൾ എന്താണ് ചെയ്യുന്നത്? ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം മാത്രം കണക്കിലെടുത്താൽ, എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തേതിനേക്കാൾ വലിയ ധൂർത്താണ് ഇപ്പോൾ യു.ഡി.എഫ്. സർക്കാർ നടത്തുന്നത്. പ്ലീഡർമാരുടെ നിയമനം അതിലൊന്നുമാത്രം!
ധൂർത്ത് മാത്രമല്ല, സ്വന്തം പാർട്ടിയിലെ പ്രവർത്തകരുടെയും മുന്നണിയിലെ കൂട്ടാളികളുടെയും വിമർശനങ്ങൾ മറികടന്ന് സംഘപരിവാർ അനുകൂലികൾക്ക് വരെ നിയമനം നൽകുകയാണ്. ഇതെങ്ങാനും എൽ.ഡി.എഫ്. സർക്കാരിന്റെ സമയത്താണ് നടന്നിരുന്നതെങ്കിൽ ഇവിടെ എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടായേനെ! എന്നാൽ ഇപ്പോൾ ചോദ്യങ്ങൾ പോലുമില്ല.
ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: CPI(M) Rajya Sabha leader John Brittas has strongly criticized Chief Minister VD Satheeshan and the UDF government, stating that the CM deserves an award for taking U-turns.
#VDSatheeshan #JohnBrittas #KeralaPolitics #UDFGovernment #LDF #CPIM #KeralaCM #AmmuNews
