Joe Biden | അമേരികന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി ജോ ബൈഡന്‍; പുതിയ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത് ഇന്‍ഡ്യന്‍ വംശജ കമല ഹാരിസിനെ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്: (KVARTHA) അമേരികന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ (American President Election) മത്സരിക്കുന്നതില്‍ (Competition) നിന്ന് ഒടുവില്‍ പിന്‍മാറി (Withdraw) നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ ( President Joe Biden). രാജ്യത്തിന്റെയും പാര്‍ടിയുടേയും താല്‍പര്യം നിലനിര്‍ത്തിയാണ് തീരുമാനമെന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ (X post) ഡെമോക്രാറ്റിക് നേതാവ് (Democratic Leader) കൂടിയായ ബൈഡന്‍ വ്യക്തമാക്കി. പുതിയ സ്ഥാനാര്‍ഥിയായി (Candidate) നിലവിലെ വൈസ് പ്രസിഡന്റും ഇന്‍ഡ്യന്‍ വംശജയുമായ കമല ഹാരിസിനെയാണ് (kamala Haris) ബൈഡന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തന്റെ കാലാവധിയുടെ ശേഷിക്കുന്ന കാലയളവില്‍ അമേരികന്‍ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്നതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എക്സില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ ബൈഡന്‍ പറഞ്ഞു.
എണ്‍പത്തൊന്നാം വയസിലെ മോശം ആരോഗ്യാവസ്ഥ, സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിനോട് ഏറ്റുമുട്ടിയുള്ള തോല്‍വി, വധശ്രമത്തെ അതിജീവിച്ചതോടെ ഓരോ ദിവസവും കുതിച്ചുയരുന്ന ട്രംപിന്റെ ജനപ്രീതി, സാഹചര്യങ്ങളെല്ലാം പ്രതികൂലമായതോടെ ഇനിയൊരങ്കത്തിനില്ലെന്ന് വ്യക്തമാക്കി ജോ ബൈഡന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഒഴിയുകയായിരുന്നു. നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പാര്‍ടിക്കകത്തും പുറത്തും കടുത്ത സമ്മര്‍ദം ഉയര്‍ന്നിരുന്നു.
എന്നാല്‍ എന്തുവന്നാലും പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അപ്പോഴെല്ലാം ബൈഡന്‍. ദൈവം വന്ന് പറഞ്ഞാലേ തന്നെ പിന്തിരിപ്പിക്കാന്‍ ആവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൈഡന്‍ സ്ഥാനാര്‍ഥിത്വം ഒഴിയണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പോലും രംഗത്തെത്തിയതോടെയാണ് ഒഴിയാന്‍ ബൈഡന്‍ നിര്‍ബന്ധിതനായത് എന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
കോവിഡ് കാരണം വിശ്രമത്തില്‍ തുടരുന്ന ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസിനടക്കം നന്ദി പറഞ്ഞുകൊണ്ടാണ് യുഎസ് ജനതയെ അഭിസംബോധന ചെയ്ത കത്ത് പുറത്തുവിട്ടത്. അതേസമയം, ട്രംപിനോട് ഏറ്റുമുട്ടാന്‍ ആരുവരുമെന്ന കാര്യത്തില്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ല.
ഇന്‍ഡ്യന്‍ വംശജയായ കമല ഹാരിസ് സ്ഥാനാര്‍ഥിയാകണമെന്ന് നിര്‍ദേശിച്ച ബൈഡന്‍, കമലയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായും എക്‌സില്‍ കുറിച്ചു. കമല ഹാരിസിന്റെ ചിത്രം പങ്കുവച്ചായിരുന്നു ബൈഡന്റെ പിന്തുണ. സ്ഥാനാര്‍ഥിയാകാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയ മിഷേല്‍ ഒബാമയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. അടുത്തമാസം പത്തൊന്‍പതിന് ഷികാഗോയില്‍ ആരംഭിക്കുന്ന ഡെമോക്രാറ്റ് കണ്‍വെന്‍ഷനിലാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.