Joe Biden | വാര്‍ത്താ സമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് നാക്കുപിഴ; കമല ഹാരിസിന് പകരം ട്രംപ്, സെലെന്‍സിക്ക് പകരം പുടിന്‍; രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച മുറുകുന്നു


പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനെന്നും വാദം
തന്റെ ഭരണ കാലയളവില്‍ സാമ്പത്തിക മേഖല വന്‍ പുരോഗതി കൈവരിച്ചുവെന്നും അവകാശവാദം
ന്യൂയോര്‍ക്: (KVARTHA) വാര്‍ത്താ സമ്മേളനത്തിനിടെ (News conference) യുഎസ് പ്രസിഡന്റ് ജോ ബൈഡന് (US President Joe Biden) നാക്കുപിഴ. സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ചയായി കഴിഞ്ഞു. വൈസ് പ്രസിഡന്റ് കമല ഹാരിസിന് (Vice President Kamala Harris) പകരം മുന്‍ അമേരികന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ (Donald Trump) പേരാണ് ബൈഡന്‍ പറഞ്ഞത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്കു (Volodymyr Zelensky) പകരം റഷ്യന്‍ പ്രസിഡന്റ് വ് ളാഡിമിര്‍ പുടിന്റെ (Russian President Vladimir Putin) പേരും പറഞ്ഞു. വാഷിംഗ് ടണില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ ഭാഗമായുള്ള പ്രസ് കോണ്‍ഫറന്‍സിനിടെയാണ് സംഭവം
ബൈഡന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ള റിപോര്‍ടുകള്‍ക്കിടെയാണ് പുതിയ സംഭവം. നേരത്തെ ആരോഗ്യകാരണങ്ങളാല്‍ ബൈഡന്‍ തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്നു തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറില്ലെന്നും ദൈവം തന്നെ പറയണമെന്നുമായിരുന്നു ബൈഡന്‍ പറഞ്ഞത്. എന്തുതന്നെയായാലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറില്ലെന്നും ബൈഡന്‍ ആവര്‍ത്തിച്ച് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനെന്നും ജോ ബൈഡന്‍ പ്രതികരിച്ചു. ട്രംപിനെ ഒരിക്കല്‍ തോല്‍പ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു. തന്റെ ഭരണ കാലയളവില്‍ സാമ്പത്തിക മേഖല വന്‍ പുരോഗതി കൈവരിച്ചു. തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നതെന്നും കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാന്‍ കഴിവുള്ള നേതാവാണെന്നും ബൈഡന്‍ പറഞ്ഞു.
പ്രസംഗത്തിനിടെ വ് ളാഡിമിര്‍ പുടിന്റെ പേരു തെറ്റായി പറഞ്ഞത് പിന്നീട് ബൈഡന്‍ തിരുത്തി. റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്ന് കൂടുതല്‍ പിന്തുണ ഉറപ്പിക്കാനായി വാഷിങ്ടനില്‍ വച്ചു നടന്ന 75-ാമത് നാറ്റോ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് 81കാരന്‍ ബൈഡന്റെ നാക്കുപിഴ. 2023 നവംബറിനുശേഷം ആദ്യമായാണ് പ്രസിഡന്റ് ഒറ്റയ്ക്കു വാര്‍ത്താസമ്മേളനം നടത്തുന്നത്.
ബൈഡനെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു മാറ്റി പകരം കമലാ ഹാരിസിനെ കൊണ്ടുവരണമെന്ന ആവശ്യം ഡെമോക്രാറ്റിക് പാര്‍ടിക്ക് അകത്തുനിന്നു തന്നെ ഉയരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം പ്രസിഡന്റ് ട്രംപ് എന്ന് ബൈഡന്‍ തെറ്റായി പറഞ്ഞത്.