Defamation case | കണ്ണൂർ സിപിഎമ്മിലെ ആരോപണങ്ങൾ കോടതി കയറുന്നു; മനു തോമസിനെതിരെ  മാനനഷ്ടക്കേസുമായി ജയിൻ രാജ്

 
JAIN RAJ


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു

കണ്ണൂര്‍:  (KVARTHA) സിപിഎമ്മിലെ ആരോപണ പ്രത്യാരോപണങ്ങൾ കോടതി കയറുന്നു. മുൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം  പി ജയരാജന്റെ മകൻ ജെയിൻ രാജ് വക്കീൽ നോട്ടീസ് അയച്ചു. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിൻ പി രാജിൻ്റെ വക്കീൽ നോട്ടീസ്.

Aster mims 04/11/2022

പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തി. പി ജയരാജൻ പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെയാണ് ആരോപിച്ചത്. ഇതിനെതിരെയാണ് ജയരാജന്റെ മകൻ ജെയിൻ രാജിന്റെ വക്കീൽ നോട്ടീസ് അയച്ചത്. മനു തോമസിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തതായി ഫേസ്ബുക്കിലൂടെയാണ് ജെയിൻ അറിയിച്ചത്.

യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക്‌ തന്നെ വലിച്ചിഴക്കുകയും തന്റെ അച്ഛനോടുള്ള വൈരാഗ്യം തീർക്കുന്നതിന്‌ തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് കേസ് ഫയല്‍ ചെയ്യുമെന്ന് ജെയിന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. 

എന്നാൽ പാർട്ടി നേതാവായ പി ജയരാജനും മകനുമെതിരെ ആരോപണങ്ങൾ ശക്തമാകുമ്പോഴും പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു അസ്വാഭാവികമാണെന്ന വിലയിരുത്തലുമുണ്ട്. പാർട്ടി ഏരിയാ തലത്തിൽ തെറ്റുതിരുത്തൽ രേഖയുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾ നടക്കാനിരിക്കെ കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia