Ceasefire Extension | റമദാനും പെസഹാ ആഘോഷവും: ശനിയാഴ്ച അവസാനിച്ച ഗസ്സയിലെ വെടിനിർത്തൽ ആറാഴ്ചത്തേക്ക് കൂടി താൽക്കാലികമായി നീട്ടി ഇസ്രാഈൽ; ആശ്വാസം


● കരാറിൻ്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്.
● രണ്ടാംഘട്ട ചർച്ചകൾ പരാജയപ്പെട്ടാൽ ഗസ്സയിൽ വീണ്ടും ആക്രമണം നടന്നേക്കാം
● ഇസ്രാഈലിന് 4 ബില്യൺ ഡോളറിന്റെ സഹായം നൽകുന്നതിന് യുഎസുമായി ധാരണയായി.
ഗസ്സ: (KVARTHA) റമദാൻ മാസവും ജൂതന്മാരുടെ പെസഹാ ആഘോഷവും പരിഗണിച്ച് ഗസ്സയിലെ വെടിനിർത്തൽ കരാർ ആറാഴ്ചത്തേക്ക് കൂടി താൽക്കാലികമായി നീട്ടാൻ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിഗണിച്ചാണ് ഇസ്രാഈലിന്റെ നടപടി.
വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടം ശനിയാഴ്ച അർധരാത്രിയോടെ അവസാനിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. സ്റ്റീവ് വിറ്റ്കോഫിൻ്റെ പുതിയ നിർദേശങ്ങൾ അനുസരിച്ച് രണ്ടാം ഘട്ട ചർച്ചകൾ പരാജയപ്പെട്ടാൽ 42 ദിവസത്തിന് ശേഷം ഇസ്രാഈലിന് വീണ്ടും പോരാട്ടം ആരംഭിക്കാം. കൂടുതൽ ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാണ് ഇസ്രാഈലിൻ്റെ ആവശ്യം.
അതേസമയം രണ്ടാം ഘട്ട ചർച്ചകളുമായി മുന്നോട്ട് പോകാനാണ് ഹമാസിന്റെ തീരുമാനം. അതിനിടെ ഇസ്രാഈലിന് ഏകദേശം 4 ബില്യൺ ഡോളറിന്റെ സൈനിക സഹായം വേഗത്തിൽ എത്തിക്കുന്നതിന് ധാരണയായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ശനിയാഴ്ച അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Israel extends Gaza ceasefire by six weeks in consideration of Ramadan and Passover celebrations, with the possibility of renewed conflict after 42 days if talks fail.
#GazaCeasefire #Israel #Hamas #Ramadan #Passover #MiddleEast