Politics | ചിലരുടെ തീവ്രവർഗീയ നയം മൂലം കേരളം തന്നെ പുതിയ രാജ്യമായി മാറണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണവും കൂടി വരുന്നോ? മുസ്ലിംകളെ മാത്രം കുറ്റം പറയരുത്!

 
is the number of people thinking that kerala should become a Country
is the number of people thinking that kerala should become a Country


മതത്തിന്റെയോ, ഭാഷയുടെയോ, വർണത്തിന്റേയോ, ജാതിയുടെയോ പേരിൽ നമ്മുടെ രാജ്യം വിഭജിക്കപ്പെടരുത് എന്ന് തന്നെയാണ് എല്ലാ മതസ്ഥരുടെയും പോലെ തന്നെ മുസ്ലിം സമുദായത്തിൻ്റെയും ആഗഹം

 

സാമുവൽ സെബാസ്റ്റ്യൻ

(KVARTHA) ഇവിടെ വർഗീയതയ്ക്ക് കുഴലൂതുന്നത് ആരെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബോധം മലയാളികൾക്ക് ഉണ്ട്. കെ സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ ആദ്യം പറഞ്ഞത് എല്ലാവർക്കും അറിയാം, താൻ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേരുമാറ്റി ഗണപതി വട്ടമാക്കുമെന്നാണ്. അപ്പോൾ ആരാണ് ഇവിടെ മതത്തിൻ്റെ പേരിൽ ചേരിതിരിവ് ഉണ്ടാക്കാൻ നോക്കുന്നതെന്ന് വ്യക്തം. ആരാണ് മതത്തിൻ്റെ പേരു പറഞ്ഞ് രാജ്യം വിഭജിക്കാൻ നോക്കുന്നത് എന്ന് സുരേന്ദ്രൻ്റെ ആ വാക്കുകളിൽ തന്നെയുണ്ടെന്നാണ് ആക്ഷേപം. ഇപ്പോൾ സുരേന്ദ്രൻ പറയുന്നു ലീഗിനെയും സമസ്തയെയും ഒക്കെ സൂക്ഷിക്കണമെന്ന്.  കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നു. 

അദ്ദേഹത്തിന്റെ വാക്കുകൾ: 'കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്ത് വിലകൊടുത്തും ബി.ജെ.പി ചെറുത്ത് നിൽക്കും. ഇനി  സി.പി.എമ്മിൻ്റെയും കോൺഗ്രസിൻ്റെയും നിലപാട് കൂടി അറിഞ്ഞാൽ മതി. മതത്തിൻ്റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ  തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നൽകിയിരുന്നു. മുസ്ലിം ലീഗാണ് കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങൾക്ക് അണിയറയിൽ ചരട് വലിക്കുന്നതെന്ന് വ്യക്തമാണ്. 
ഇന്ത്യാ വിഭജനക്കാരായവരുടെ പാരമ്പര്യമാണ് ലീഗ് ഇപ്പോഴും പേറുന്നത്. ഭരണ, പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്ലിം പ്രീണനത്തിൻ്റെ അനന്തര ഫലമാണ് ഇത്തരം പ്രസ്താവനകൾ. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നു'.

ഇതായിരുന്നു കെ സുരേന്ദ്രൻ്റെ പ്രസ്താവന. ഇങ്ങനെ പറയുന്ന സുരേന്ദ്രൻ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും എന്തിനേറെ രാജ്യത്തെ വിവിധ പ്രദേശങ്ങളുടെ പേരിൽ പോലും പച്ചക്ക് ഹിന്ദുത്വം അടിച്ചേൽപ്പിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ എങ്ങനെ തെറ്റ് കാണാൻ കഴിയുമെന്ന് അവർ ചോദിക്കുന്നു. കേന്ദ്ര സർക്കാരിന്റെ  തീവ്ര വർഗീയ നയം മൂലം കേരളം തന്നെ പുതിയ ഒരു രാജ്യമായി മാറണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. മണിപ്പൂർ തന്നെ ഒന്ന് എടുക്കാം. ഇവിടുത്തെ ക്രിസ്ത്യാനികൾ അവിടുത്തെ സംഭവ വികാസങ്ങളെ ഓർത്ത് നീറുന്നില്ലേ.

പിന്നെ മുസ്ലിംകളോടുള്ള എതിർപ്പ് നിമിത്തം അവർ സുരേന്ദ്രൻ്റയും സുരേന്ദ്രൻ്റെയും പാർട്ടിയുടെ ചെയ്തികളിൽ മിണ്ടാതിരിക്കുന്നുവെന്ന് മാത്രം. കേന്ദ്ര സർക്കാരിന്റെ തീവ്ര വർഗീയ നയം മൂലം മുസ്ലിംകൾ മാത്രമല്ല ക്രിസ്ത്യാനികൾ പോലും തങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ ഇവിടെ ഒരു സംസ്ഥാനം വേണമെന്ന് ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ? 'ഇന്ത്യാ വിഭജനം പോലെ കേരള വിഭജനം ചെയ്താൽ എല്ലാ മുസ്ലിംകളും മലബാർ സംസ്ഥാനത്തിലേക്ക് പോകണം, പിന്നെ ഒരു സംസ്ഥാനം ക്രിസ്ത്യാനികൾ കൂടൂതൽ ഉള്ളിടത്ത്, അവിടെ ക്രിസ്ത്യാനികളെ മാത്രം താമസ്സിപ്പിക്കുക, ഒരു സംസ്ഥാനം ഹിന്ദുക്കൾക്ക് വേണ്ടി, അവിടെ ഹിന്ദുക്കൾ മാത്രം. അപ്പോഴെങ്കിലും സമാധാനത്തോടെ കഴിയാമല്ലോ', എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകളോട് ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചത്.

മറ്റ് മതങ്ങൾക്ക് ഇവിടെ  സ്വസ്ഥമായി ഒരു ആരാധന നടത്താൻ പോലും സാധിക്കാത്ത സ്ഥിതിയ്ക്ക് അവർ മറുത്ത് ചിന്തിച്ചാൽ എന്താണ് കുഴപ്പം. ആ തരത്തിൽ ചിന്തിക്കുന്നവരുടെ എണ്ണം ഇവിടെ കുറെനാളായി കൂടി വരുന്നു എന്ന് തന്നെ പറയാം. അതിന് സുരേന്ദ്രനും ഉത്തരവാദിയാണ്. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാർ ഈ രാജ്യത്തെ ഹിന്ദുത്വ ശക്തികളും ജവഹർലാൽ നെഹ്റുവും ആണെന്ന് പറയേണ്ടി വരും. സത്യം അതാണ്. അവിഭക്ത ഇന്ത്യൻ ഭരണിധികാരിയായ മുഹമ്മദലി ജിന്നയെ ഒരു വർഷക്കാലം അംഗീകരിക്കാൻ നെഹ്രുവും കൂട്ടരും സവർണ ഹിന്ദുത്വ സമൂഹവും സമ്മതിച്ച് ഒരു ധാരണയിൽ എത്തിയിരുന്നെങ്കിൽ  ഇന്ന് ഇന്ത്യ, പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ട് രാജ്യങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് പറയുന്ന ചരിത്രകാരൻമാരുണ്ട്.

ഇത് മറച്ചു വെച്ചിട്ട് ഒരു കാര്യവും ഇല്ല. ഇന്ത്യയുടെ ഒരു ഭാഗം ചൈന കൊണ്ടുപോയപ്പോൾ കണ്ണടച്ച് ഒന്നുമറിയാത്ത പോലെ ഇരുന്നവരാണ് വികസനം വരാൻ  മലബാറിനെ സംസ്ഥാനമാക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞതിനെ വിമർശിക്കുന്നത്. ആരാണ് മുസ്ലിംകളെ പ്രത്യേകം പ്രീണിപ്പിക്കാൻ നോക്കുന്നതെന്ന് വ്യക്തമാക്കിയാൽ കൊള്ളം. മുസ്ലിംകളെ ഇവിടെ എല്ലാവരും കൂടി ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന രീതിയാണ് പുലർത്തുന്നത്. വെള്ളാപ്പള്ളി ലീഗിനെതിരെ, പിണറായി വിജയൻ ലീഗിനെതിരെ, ബിജെപി പ്രസിഡന്റ് സുരേന്ദ്രൻ ലീഗിനെതിരെ. എല്ലാവർക്കും ഇത് നന്നായി മനസ്സിലാകുന്നുണ്ട്. 

രാജ്യത്ത് തന്നെ വിവിധ സംസ്ഥാനങ്ങൾ വിഭജിച്ച് കൂടുതൽ സംസ്ഥാനങ്ങൾ രൂപവത്‌കരിച്ചിട്ടുണ്ട്. 2019-ൽ നരേന്ദ്ര മോദി സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത് ഒടുവിലത്തെ ഉദാഹരണമാണ്. അതിനാൽ തന്നെ ആരെങ്കിലും ഒരു ഒരു സംസ്ഥാനം വിഭജിക്കണമെന്ന് ആവശ്യപ്പെട്ടാൽ എന്താണ് തെറ്റെന്ന് രാഷ്‌ടീയ നിരീക്ഷകരും ചോദിക്കുന്നുണ്ട്. 

മലബാറിനോട് ഏത് വിഷയത്തിലും അവഗണന തന്നെയാണ്. കേരളത്തിൽ തെക്കൻ ജില്ലയിലുണ്ടായിട്ടുള്ള എല്ലാ തരം വികസനവും മലബാറിലെത്തുമ്പോഴേക്കും ഇല്ലാതാകുന്നു. പ്രത്യേകിച്ച് വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ. അതിൽ തന്നെ മലപ്പുറം ജില്ലയിലെ ജനവിഭാഗങ്ങളോട് കാണിക്കുന്ന വിവേചനം തന്നെയാണ്. ഇന്ന് പ്ലസ് വണിന് സീറ്റ് കിട്ടാതെ കഷ്ടപ്പെടുന്ന കുട്ടികളുടെ അവസ്ഥ. ഇതൊന്നും കാണാതിരുന്നിട്ട് കാര്യമില്ല. വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്. 

ഇഷ്ടപ്പെടുന്ന ഒരു സ്ഥലത്ത് ജീവിക്കാൻ നിവൃത്തിയില്ലെങ്കിൽ പിന്നെ സൈര്യമായി ജീവിക്കാൻ എന്ത് ചെയ്യണമെന്ന് ആരായാലും  മാറി ചിന്തിച്ചു പോകും. അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചിട്ട് കാര്യമില്ല. ഇനിയും, ഒരു കാരണവശാലും, മതത്തിന്റെയോ, ഭാഷയുടെയോ, വർണത്തിന്റേയോ, ജാതിയുടെയോ പേരിൽ നമ്മുടെ രാജ്യം വിഭജിക്കപ്പെടരുത് എന്ന് തന്നെയാണ് എല്ലാ മതസ്ഥരുടെയും പോലെ തന്നെ മുസ്ലിം സമുദായത്തിൻ്റെയും ആഗഹം. ഇത് വരെ ചെയ്ത അബദ്ധങ്ങളുടെ ഒരു നീണ്ട നിര തന്നെ നമ്മുടെ രാജ്യത്തുണ്ട്. രാഷ്ട്രീയക്കാർ അവർക്കു നേട്ടമുണ്ടാക്കാൻ പലതും പറയും. ഭരണകൂടങ്ങൾ അതിനു ചെവി കൊടുക്കരുത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia