Politics | പാർട്ടിക്കുള്ളിലെ എതിർപ്പും, അൻവറിന്റെ ആരോപണങ്ങളും തിരിച്ചടിയായി; സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം നേടാൻ കഴിയാതെ പി ശശി

 
Internal Opposition and Anwar's Allegations Led to Setback; P. Shashi Failed to Get a Spot in State Secretariat
Internal Opposition and Anwar's Allegations Led to Setback; P. Shashi Failed to Get a Spot in State Secretariat

Photo Credit: Facebook/ P Sasi

● കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി.
● മൂന്നാം പിണറായി സർക്കാരിൽ മന്ത്രി പദവിയിലെത്താൻ സാധ്യതയുണ്ടായിരുന്നു.
● തലശേരി മണ്ഡലത്തിലാണ് പി ശശി ജനവിധി തേടാൻ സാധ്യതയുള്ളത്.

കണ്ണൂർ: (KVARTHA) വിവാദങ്ങളുടെ തോഴനായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പി ശശിക്ക് രാഷ്ട്രീയ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അതീവ വിശ്വസ്തനായി അറിയപ്പെടുന്ന പി ശശിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരിഗണിച്ചില്ല. പി ശശിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തണമെന്ന താൽപര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നുവെങ്കിലും പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ടായെന്നാണ് വിവരം.

ഒടുവിൽ സമവായ പേരുകളിലൊന്നായി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ്റെ പേര് ഉയർന്നുവരികയായിരുന്നു. സാധാരണ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വരുന്നത് സ്വാഭാവികമാണ്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നുവന്ന വിമർശനങ്ങളും പി വി അൻവറുമായുണ്ടായ വിവാദങ്ങളും പൊലീസ് ഭരണത്തിൽ സംഭവിച്ച പാളിച്ചകളുമാണ് പി ശശിയുടെ മുൻപിലെ വഴിയടഞ്ഞത്.

സംസ്ഥാന കമ്മിറ്റിയംഗമായി തന്നെ തുടരുന്ന പി ശശിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിൽ നേരിട്ടത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ മൂന്നാം പിണറായി സർക്കാരിൽ മന്ത്രി പദവിയിലെത്താൻ സാധ്യതയുള്ള നേതാക്കളിലൊരാളായിരുന്നു പി ശശി. സ്പീക്കർ എ എൻ ഷംസീറിന് പകരം തലശേരി മണ്ഡലത്തിലാണ് പി ശശി ജനവിധി തേടാൻ സാധ്യതയുള്ളത്.

P. Sasi, a close confidant of Chief Minister Pinarayi Vijayan, was not included in the CPM state secretariat due to strong opposition within the party, controversies with P.V. Anwar, and criticisms regarding police administration.

#PSasi #CPM #KeralaPolitics #Controversy #PinarayiVijayan #PartyLeadership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia