Conflict | പ്രതിപക്ഷ നേതാവിനെന്താ പാർട്ടിക്കുള്ളിൽ കാര്യം, സൂപ്പർ കെ പി സി സി അധ്യക്ഷൻ ചമയുന്ന വി ഡി സതീശനെതിരെ പോർമുഖം തുറന്ന് സുധാകര വിഭാഗം

 
internal conflict in congress as kpcc chief and opposition l
internal conflict in congress as kpcc chief and opposition l

Image Credit: Facebook / Indian National Congress - Kerala

മിഷൻ 2025-നെ ചൊല്ലി പ്രതിപക്ഷ നേതാവ് സതീശനും കെ പി സി സി പ്രസിഡന്റ് സുധാകരനും തമ്മിൽ തർക്കം.

ഭാമനാവത്ത്

കണ്ണൂർ: (KVARTHA) അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ (Local Self-Government) തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് (Congress) മികച്ച വിജയം നേടാൻ പ്‌ളാൻ (Plan) ചെയ്ത മിഷൻ 2025-നെ (Mission 2025) ചൊല്ലി പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി സതീശനും (VD Satheesan) കെ.പി.സി.സി (KPCC) അധ്യക്ഷൻ കെ. സുധാകരനും (K. Sudhakaran) പോരുതുടങ്ങിയതോടെ കോൺഗ്രസിലെ (Congress) ആഭ്യന്തര പ്രതിസന്ധി (Internal Crisis) അതിരൂക്ഷമാകുന്നു.

നിലവിലുള്ള കെ.പി.സി.സി (KPCC) ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതല നൽകുന്നതിൽ ഒഴിവാക്കി സതീശന് (Satheesan) വേണ്ടപ്പെട്ടവരെ നിയമിച്ചതാണ് കെ. സുധാകരനെ (K. Sudhakaran) ചൊടിപ്പിച്ചത്. ഈ കാര്യത്തിലുളള അതൃപ്തിയും വിമർശനവും കെ. സുധാകരൻ (K. Sudhakaran) വ്യക്തമാക്കിയതാണ് സതീശനെ (Satheesan) പ്രകോപിപ്പിച്ചത്.

വയനാട്ടിൽ (Wayanad) നടന്ന കോൺഗ്രസ് (Congress) ഉന്നത നേതാക്കളുടെ യോഗമായ ലീഡേഴ്സ് മീറ്റ് (Leaders Meet) യോഗത്തിലാണ് തദ്ദേശസ്വയംഭരണ (Local Self-Government) തിരഞ്ഞെടുപ്പിൽ വൻവിജയം (Massive Victory) നേടാനുളള ലക്ഷ്യവുമായി മിഷൻ 2025- (Mission 2025) രൂപകൽപന ചെയ്തത്. ഇതിന്റെ ചുമതല പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി സതീശൻ (VD Satheesan) ഏറ്റെടുത്ത് മുന്നോട്ട് പോകവെയാണ് വീണ്ടും അഭിപ്രായ വ്യത്യാസങ്ങൾ തലപൊക്കിയത്.

വിവാദങ്ങൾ (Controversies) ഉണ്ടായ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് (High Command) ഇടപെടൽ വരുന്നതു വരെ പദ്ധതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് (Opposition Leader). തന്റെ എതിർപ്പ് വി.ഡി സതീശൻ (VD Satheesan) കോൺഗ്രസ് (Congress) ഹൈക്കമാൻഡിനെയും (High Command) എ. ഐ. സി. സി (AICC) സെക്രട്ടറി കെ. സി വേണുഗോപാലിനെയും (K.C. Venugopal) അറിയിച്ചിട്ടുണ്ട്. എന്നാൽ ഇരു നേതാക്കളുമായി ആശയവിനിമയം നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന നിലപാടിലാണ് കെ. സി വേണുഗോപാൽ (K.C. Venugopal).

രണ്ടാം പിണറായി (Second Pinarayi) സർക്കാരിനെതിരെയുള്ള ജനവികാരം (Public Sentiment) പാർട്ടിക്ക് (Party) അനുകൂലമാക്കി തദ്ദേശസ്വയംഭരണ (Local Self-Government) തിരഞ്ഞെടുപ്പിലും മികച്ച വിജയം (Massive Victory) നേടുന്നതിനുള്ള ഒരുക്കങ്ങൾ നടത്തവെ പാർട്ടിയിലെ (Party) ഇരു നേതാക്കൾ മൂപ്പിളമ തർക്കത്തിന്റെ പേരിൽ പോരിനിറങ്ങിയത് പ്രവർത്തകരിലും (Workers) ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ (Opposition Leader) അതിരുകൾ മറികടന്നു വി.ഡി സതീശൻ (VD Satheesan) സൂപ്പർ കെ.പി.സി.സി (Super KPCC) പ്രസിഡന്റ് (President) ചമയാൻ ശ്രമിക്കുന്നതാണ് പ്രശ്നകാരണമെന്നാണ് കെ. സുധാകരനെ (K. Sudhakaran) അനുകൂലിക്കുന്നവർ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി (KPCC) ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ (Online Meeting) പാർട്ടിക്കുള്ളിലെ കാര്യങ്ങൾ (Party Matters) വാർത്തയായി ചോർത്തിയത് വി.ഡി സതീശനാണെന്ന് (VD Satheesan) കെ. സുധാകരനെ (K. Sudhakaran) അനുകൂലിക്കുന്ന ഭാരവാഹികളായ ടി.യു രാധാകൃഷ്ണൻ (T.U. Radhakrishnan), എം. ലിജു (M. Liju), യു.ടി ജയന്ത് (U.T. Jayant) എന്നിവർ ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് (Opposition Leader) പാർട്ടിക്കുള്ളിൽ (Within the Party) സമാന്തരഗ്രൂപ്പ് പ്രവർത്തനം (Parallel Group Activities) നടത്തുന്നുവെന്നാണ് നേതാക്കൾ തുറന്നടിച്ചത്. കെ.പി.സി.സി (KPCC) അധ്യക്ഷനെയും (President) ജില്ലാഭാരവാഹികളെയും (District Office Bearers) അറിയിക്കാതെ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കുന്ന പ്രതിപക്ഷ നേതാവിന് (Opposition Leader) മൂക്കുകയറിടേണ്ട സമയം അതിക്രമിച്ചുവെന്നാണ് സുധാകര വിഭാഗത്തിന്റെ (Sudhakaran Faction) വിമർശനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia